ലക്ഷ്മിപ്രിയയെ മലയാളികൾക്ക് സുപരിചിതമാണ്.സിനിമകളിലും ടെലിവിഷൻ പരിപാടികളിൽ എല്ലാം താരം സജീവമാണ്.ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്.മകളായ മാതംഗിയുടെ എട്ടാം പിറന്നാളാഘോഷത്തെക്കുറിച്ചും, ആശംസ അറിയിച്ചവര്ക്ക് നന്ദി അറിയിച്ചും താരെ എത്തിയത്.അങ്ങനെ എന്റെ മാതുവിനൊപ്പം അവളുടെ അമ്മയായും കൂട്ടുകാരിയായും 8 വർഷങ്ങൾ ഞാൻ പൂർത്തിയാക്കി. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്ന് അമ്മ എന്ന വിളി കേൾക്കാൻ കഴിയുക എന്നത് തന്നെയാണ്. അതിലും വലിയ മറ്റൊരു ഭാഗ്യം നമ്മുടെ കുഞ്ഞ് മക്കൾ നമ്മെ മനസിലാക്കുക എന്നതാണ്. എന്റെ അമ്മ എത്ര കൈൻഡാണ്? അമ്മ ഞാൻ പറഞ്ഞു തീരുന്നത് മുഴുവൻ കേൾക്കും. എന്നൊക്കെ പറഞ്ഞു കേൾക്കുമ്പോ നമുക്കുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല.
മറ്റൊന്ന്,ഒന്നാം പിറന്നാൾ മുതൽ ഏഴാം പിറന്നാൾ വരെ വലിയ ഗ്രാൻഡ് പാർട്ടി ഒക്കെ ആയിരുന്നു. ഈ കൊല്ലം അതുവേണ്ട എന്ന് ആദ്യമേ നിശ്ചയിച്ചു. പകരം ചില നല്ല കാര്യങ്ങൾ ചെയ്തു. അകലെ നിന്നും സമ്മാനങ്ങൾ അയച്ച എല്ലാവരെയും നിറഞ്ഞ സ്നേഹത്തോടെ ഓർക്കുന്നു. ഞങ്ങൾ ഓർമ്മിപ്പിക്കാതെ, ക്ഷണിക്കാതെ നവംബർ 6 ന്റെ പല നേരങ്ങളിൽ ഓടി വന്ന സുഹൃത്തുക്കളെ ഓർക്കുന്നു. ഓർമ്മിച്ചിരുന്ന് ആശംസകൾ അറിയിച്ച എല്ലാവരെയും ഓർക്കുന്നു.ജനിച്ച സമയം മുതൽ ഈ എട്ട് കൊല്ലവും എല്ലാ തിരക്കും മാറ്റി വച്ച് മക്കളുമായി ഓടിയെത്തി പിറന്നാൾ ദിനം മനോഹരമാക്കുന്ന എന്റെ ഊർമ്മിള ഉണ്ണിക്കും മാതുന്റെ മമ്മ, ഉണ്ണി മാമയ്ക്കും മക്കൾക്കും നിറഞ്ഞ സ്നേഹം.പിന്നെ മാതുവിന്റെ പേരിൽ തെരുവോരങ്ങളിലെ അശരണർക്ക് ഭക്ഷണത്തോടൊപ്പം മധുര പലഹാരങ്ങളും വിതരണം ചെയ്ത എന്റെ കൂടെപ്പിറപ്പ് അഞ്ജു ന് ഹൃദയം നിറഞ്ഞ സ്നേഹം. പിന്നെ ആശംസകൾ കൊണ്ട് ഞങ്ങളുടെ ഈ ദിനം അവിസ്മരണീയമാക്കിയ നിങ്ങൾക്കോരോരുത്തർക്കും ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കട്ടെ