Film News

ലച്ചുവിനെ മിസ്സ് ചെയ്യുന്നുണ്ട് അല്ലേ? ഇതാ ലച്ചു പാറമട വീട്ടിൽ തിരിച്ചെത്തുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ഉപ്പും മുളകും. ഫ്ലവേഴ്സ് ടിവി യിൽ ആണ് ഉപ്പും മുളകും സംപ്രേഷണം ചെയ്യുന്നത്. മലയാളികൾക്ക് ഈ പരിപാടിയിലെ കഥാപാത്രങ്ങൾ വെറും കഥാപാത്രങ്ങൾ മാത്രം അല്ല, അവരുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ്. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങളെല്ലാം മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

- Advertisement -

പരിപാടിയിലെ ജനപ്രിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ലച്ചു. ജൂഹി റുസ്തഗി എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ പിന്നീട് വിവാഹശേഷം ഈ കഥാപാത്രം പരിപാടികളിൽ നിന്നും ഒഴിവാകുകയായിരുന്നു. ജീവിതത്തിലും വിവാഹം കഴിഞ്ഞ ശേഷമാണ് ജൂഹി പരിപാടിയിൽ നിന്നും പിൻവാങ്ങിയത്. ഇനിമുതൽ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആയിരുന്നു തീരുമാനം.

എന്നാൽ പരിപാടിയിലെ സ്റ്റാർ കഥാപാത്രമായിരുന്നു ലച്ചു. ഈ കഥാപാത്രം പോയതോടെ പരിപാടിക്ക് പഴയ ഗും ഇല്ല എന്നാണ് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അതുകൊണ്ടാണ് ഒരു ആരാധകൻ ഇപ്പോൾ ഫേസ്ബുക്കിൽ ഒരു ഐഡിയയുമായി എത്തിയത്. അഥവാ ലച്ചു പാറമട തറവാട്ടിലേക്ക് തിരിച്ചു വന്നിരുന്നെങ്കിൽ എങ്ങനെ ആയിരിക്കും ഉണ്ടാവുക? ഇതാണ് ഇയാൾ ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വരച്ചുകാട്ടുന്നത്.

എവിടെ മോളെ സിദ്ധു? – കുറേക്കാലത്തിനുശേഷം ലച്ചു വീണ്ടും വീട്ടിലേക്ക് വന്നതിൻ്റെ സന്തോഷത്തിൽ ആണ് വീട്ടുകാർ. എന്നാൽ സിദ്ദു വന്നിട്ടുണ്ടാവില്ല. ഭർത്താവില്ലാതെ ഭാര്യ മാത്രം വീട്ടിലേക്ക് വന്നപ്പോൾ ബാലു ചേട്ടനു ഒരു സംശയം, നീ സ്വത്ത് ഭാഗം വെയ്പ്പിക്കാൻ വന്നതല്ലേ? ഇതു കേട്ടതോടെ ലച്ചുവിൻ്റെ മുഖം വാടുന്നു. പിന്നീട് നീലു ചേച്ചി ചോദിക്കുമ്പോൾ ആണ് ലച്ചു പറയുന്നത് – “സിധുവിന് ലീവ് കിട്ടിയില്ല”.

തനിക്ക് എല്ലാവരെയും മിസ്സ് ചെയ്യുന്നുണ്ട് എന്നായിരുന്നു ലച്ചു പറഞ്ഞത്. ലച്ചുവിനെയും എല്ലാവരും മിസ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു. എന്നാൽ മുടിയൻ പറഞ്ഞത് കള്ളമാണെന്ന് ലച്ചു പറയുന്നു. വിളിക്കാർ ഇല്ലെങ്കിലും പതിവായി വാട്സാപ്പിൽ മെസ്സേജ് ചെയ്യാറില്ലേ എന്നായി മുടിയൻ. ഇങ്ങനെ പോകുന്നു അവരുടെ കുടുംബ വിശേഷങ്ങൾ.

Athul

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

41 mins ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

49 mins ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

1 hour ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

2 hours ago