Social Media

കേരളത്തിലെ പ്രശസ്ത ഗേ ദമ്പതികൾ വേർപിരിഞ്ഞു, പരസ്പരം ഇനി മുന്നോട്ടു പോവാൻ പറ്റില്ല എന്ന് നിവേദ് ആൻറണി

കുറച്ചു നാളുകൾ മുൻപ് മലയാളികൾ ചർച്ച ചെയ്ത പ്രശസ്ത ഗേ ദമ്പതികൾ വേർപിരിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെ അധികം പിന്തുണ നേടിയ ഇരുവരും ഇപ്പോൾ വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. ഇരുവരും ഒന്നിച്ചപ്പോൾ പിന്തുണച്ചും എതിർത്തും പറഞ്ഞ മലയാളക്കര ഇപ്പോഴും വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ജീവിത പങ്കാളിയായ റഹീമിനെ നഷ്ടപ്പെട്ടത് മരണത്തിനു തുല്യമാണ് എന്ന് വിഷാദത്തിന് അടിമപ്പെട്ട നിവേദ് പറയുന്നു. ഇനി അങ്ങോട്ട് റഹീം ഉണ്ടാവില്ല എന്നത് അദ്ദേഹത്തിന് ആലോചിക്കാൻ കൂടി വയ്യ.

- Advertisement -

കുട്ടിക്കാലം തൊട്ട് ഉള്ളിൽ വീർപ്പുമുട്ടിയ സത്യം തിരിച്ചറിഞ്ഞ് ഇരുവരും ഒന്നിച്ചപ്പോൾ ആ പാത പിന്തുടരാൻ പലരും മുന്നോട്ടുവന്നു. ഒന്നായി ജീവിച്ചു കാണിക്കാൻ ആയിരുന്നു ഇരുവരുടെയും ശ്രമം. സമൂഹത്തിന് വെല്ലുവിളിച്ചു അവർ ഒന്നിക്കുകയും ചെയ്തു. തൻറെ സ്വപ്നങ്ങൾക്ക് റഹീം വിലങ്ങുതടി ആകുന്നു എന്ന് വളരെ വിഷമത്തോടെ നിവേദ് പറയുന്നു. എന്നാൽ തങ്ങളെ കണ്ടു മാതൃകയാക്കിയവർക്ക് ഇതൊന്നും പ്രശ്നം ആകരുത് എന്ന് അദ്ദേഹം പറയുന്നു.

എന്നും കൂട്ടായി ഒരു കുഞ്ഞു വേണമെന്നായിരുന്നു നിവേദിൻറെ ആഗ്രഹം. ഒരു കുട്ടിയെ ദത്തെടുക്കാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ നിവേദിന്റെ ആഗ്രഹങ്ങളെ റഹിം ശക്തമായി എതിർത്തു. തൻറെ സ്വപ്നങ്ങളെ അയാൾ തകർത്തു എന്നു അദ്ദേഹം പറയുന്നു. അവസാന കാലഘട്ടത്തിൽ ഫിസിക്കൽ റിലേഷൻ പോലും ഇല്ലായിരുന്നു. റഹിം ഇപ്പോൾ ഒരാളുമായി റിലേഷനിലും ആണ്.ഒരു ചെറു പുഞ്ചിരിയോടെ നിവേദ് പറയുന്നു.

Athul

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

7 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

7 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

8 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

8 hours ago