നടിയെ ആക്രമിച്ച കേസില്‍ നിലപാട് വ്യക്തമാക്കി നടന് കുഞ്ചാക്കോ ബോബന്. നടിക്കൊപ്പം എന്നതിലുപരി താന്‍ സത്യത്തിനൊപ്പമാണെന്ന് കുഞ്ചാക്കോ ബോബന് പറഞ്ഞു. സത്യം ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് കുഞ്ചാക്കോ ബോബന് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കേസുമായി ബന്ധപ്പെട്ട് താന്‍ മനസിലാക്കിയ ചില കാര്യങ്ങളുണ്ട്. അത് അതുപോലെയാണ് താന്‍ പറഞ്ഞിട്ടുള്ളത്. സത്യം വിജയിക്കുമെന്നാണ് തനിക്ക് പറയാനുള്ളത്. അത് ആരുടെ ഭാഗത്താണെങ്കിലും സത്യം മാത്രമേ വിജയിക്കുകയുള്ളുവെന്നും കുഞ്ചാക്കോ ബോബന് കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങളോടായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം.
നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ കുഞ്ചാക്കോ ബോബനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തുവരുന്നത്. നേരത്തേ നടിക്കൊപ്പമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ എന്തുപറ്റി എന്നാണ് പലരും ചോദിക്കുന്നത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ കുഞ്ചാക്കോ ബോബന് പക്വതയോടെയാണ് വിഷയം കൈകാര്യം ചെയ്തതെന്നാണ് ചിലര്‍ പിന്തുണച്ച് അഭിപ്രായപ്പെട്ടത്.