മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പരകളില്‍ ഒന്നാണ് കുടുംബവിളക്ക്. തീര്‍ത്തും വേറിട്ട രീതിയിലൂടെയാണ് കുടുംബ വിളക്കിന്റെ കഥയുടെ പോക്ക് . ഇത് തന്നെയാണ് ഈ പരമ്പരയോട് ഇത്രയും ഇഷ്ടം തോന്നാന്‍ കാരണവും. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ് ഈ പരമ്പര പറയുന്നത്. നടി മീരാ വാസുദേവനാണ് ഇതില്‍ സുമിത്രയായി അഭിനയിക്കുന്നത്.
പരമ്പരയില്‍ സിദ്ധാര്‍ത്ഥ് ഭാര്യ സുമിത്രയെ ഒഴിവാക്കി വേദികയെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ രണ്ടാം വിവാഹം വേണ്ടായിരുന്നു എന്ന് പിന്നീട് സിദ്ധുവിന് തന്നെ തോന്നിയിരുന്നു. ഇതിനിടെ രോഹിത് തന്റെ പ്രണയം സുമിത്രയോട് തുറന്നു പറയുകയും ചെയ്തു. എന്നാല്‍ അതില്‍ നിന്ന് ഇത്രയും നാള് ഒഴിഞ്ഞുമാറുകയായിരുന്നു സുമിത്ര. ഇത് കണ്ടതോടെ സിദ്ധാര്‍ത്ഥ് വേദികയെ ഒഴിവാക്കി വന്ന് വീണ്ടും സുമിത്രയെ വിവാഹം കഴിക്കുമോ എന്നായിരുന്നു ആരാധകരുടെ പേടി.
അങ്ങനെ ഒരു ക്ലൈമാക്സ് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ആരാധകര്‍ പറഞ്ഞു. മറിച്ച് രോഹിത്തിനെ സുമിത്ര വിവാഹം കഴിക്കുന്നത് കാണാനാണ് ഇഷ്ടമെന്ന് പ്രക്ഷകര്‍ അറിയിച്ചു. ഇപ്പോഴിതാ വൈകാതെ തന്നെ അത് നടക്കും എന്നതിന്റെ സൂചനയാണ് പുറത്തുവന്നത്.
ആശുപത്രി കിടക്കയില്‍ വെച്ച് ശിവദാസന്‍ സുമിത്രയോട് രോഹിത്തിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയാണ് അതാണ് തന്റെ ആഗ്രഹം എന്നും ശിവദാസമേനോന് പറയുന്നു. എനിക്ക് അച്ഛനാണ് വലുത്, അതിനു വേണ്ടി ഞാന്‍ അത് ചെയ്യാമെന്നും സുമിത്ര പറയുന്നുണ്ട്. ഇത് സ്വപ്നമല്ല യാഥാര്‍ഥ്യം ആന്നെനും ചാനല്‍ പുറത്തുവിട്ട പ്രമോയിലൂടെ വ്യക്തമാകുന്നു. സുമിത്രയുടെ വിവാഹം നടന്നു കാണാന്‍ ഞങ്ങള്‍ എത്ര കാലമായി കാത്തിരിക്കുകയാണെന്ന് പറയുകയാണ് ആരാധകര്‍.
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…
ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…
ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…
ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…
ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…