Social Media

കല്ല്യാണ വീട്ടിലും എത്തി കുടുംബവിളക്ക് ; ചിത്രവുമായി ബിന്ദു പങ്കജ്

ഒത്തിരി നല്ല കഥാപാത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്തിയ പരമ്പരയാണ് കുടുംബവിളക്ക്. ശക്തമായ കഥാപാത്രവുമായി വരുന്ന സുമിത്രയുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ചില സംഭവവികാസങ്ങളാണ് സീരിയല്‍ പറയുന്നത്. രണ്ട് ദമ്പതികള്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ കുടുംബത്തെ ബാധിക്കാതെ നോക്കുന്ന സുമിത്ര ശരിക്കും സീരിയലിലെ വിളക്ക് തന്നെയാണ്. ഒരു കൂട്ടുകുടുംബത്തിലാണ് ഇതെല്ലാം നടക്കുന്നത്. പരമ്പരയില്‍ നിരവധി വില്ലത്തികളും ഉണ്ട്.

- Advertisement -

പ്രേക്ഷകര്‍ ഏറ്റെടുത്ത സീരിയലിലെ കഥാപാത്രങ്ങളെല്ലാം പരമ്പരയില്‍ അടിപിടി ആണെങ്കിലും പുറത്ത് നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ്. ,ലൊക്കേഷനില്‍ വെച്ചുള്ള ചില ചിത്രങ്ങളും ഇവര്‍ പോസ്റ്റ് ചെയാറുണ്ട്. ഇപ്പോള്‍ ബിന്ദു പങ്കജ് പങ്കിട്ട വിശേഷങ്ങള്‍ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

പരമ്പരയില്‍ അച്ചമ്മ ആയി എത്തുന്ന നടി ദേവിയുടെ മകന്റെ വിവാഹത്തിന് എത്തിയതാണ് കുടുംബവിളക്ക് താരങ്ങള്‍. ശ്രീജിത്ത് വിജയും ഭാര്യ അര്‍ച്ചനയും ഫവാസ്, തുടങ്ങിയവരും ബിന്ദു പങ്ക് വച്ച ചിത്രത്തില്‍ ഉണ്ട്.
ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്. സദ്യകഴിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് ഏടുത്ത ചിത്രമാണ് ഇവ.

ഏഷ്യാനെറ്റില്‍ സംപ്രക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ഈ പരമ്പര സിനിമകളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന നടി മീരാ വാസുദേവ് നായിക വേഷത്തില്‍ എത്തുന്ന പരമ്പര കൂടിയാണ്. മീരയെ കൂടാതെ ബിഗ് സ്‌ക്രീനിലും തിളങ്ങിയ നിരവധിയാളുകള്‍ ഈ പരമ്പരയില്‍ എത്തുന്നുണ്ട്. മികച്ച പ്രകടനവുമായാണ് സീരിയല്‍ താരങ്ങള്‍ മിനിസ്‌ക്രീനില്‍ എത്തുന്നത്.

കൃഷ്ണകുമാര്‍, ശ്രീജിത്ത് വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി ബിന്ദു പങ്കജ്, എന്നിവര്‍ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Anusha

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

9 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

9 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

10 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

10 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

10 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

11 hours ago