Kerala News

ഹര്‍ത്താല്‍ ദിനത്തില്‍ ഹെല്‍മറ്റിട്ട് വണ്ടിയോടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ഹെല്‍മറ്റ് ധരിച്ച് വണ്ടിയോടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. എറണാകുളം ആലുവയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ഡ്രൈവറാണ് ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിച്ചത്. ഹര്‍ത്താലിനിടെ വ്യാപക അക്രമമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കല്ലേറ് അടക്കം ആക്രമണങ്ങള്‍ പ്രതീക്ഷിച്ചാണ് കെഎസ്ആര്‍ടിസി ബസും രംഗത്തുള്ളത്.ഇതിനിടെയാണ് ഹെല്‍മറ്റ് ധരിച്ച് ഡ്രൈവര്‍ ബസോടിച്ചത്.

- Advertisement -

ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന് നേരെ വ്യാപക അക്രമമാണ് നടക്കുന്നത്. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, പന്തളം, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായത്. കോഴിക്കോട് മൂന്നിടത്ത് കല്ലേറുണ്ടായി. രണ്ടിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായി. ബംഗളുരുവിനു പോകുന്ന ബസിന് നേരേയും സിവില്‍ സ്റ്റേഷന് സമീപത്ത് വച്ച് മറ്റൊരു കെഎസ് ആര്‍ടിസി ബസിന് നേരെയുമാണ് കല്ലേറുണ്ടായത്.

കണ്ണൂരില്‍ വാഹനങ്ങള്‍ക്ക് നേരെ പെട്രോള്‍ ബോംബേറുണ്ടായി. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പുന്നാട്ടെ വീട്ടിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. യാത്രക്കാരനായ നിവേദിന് നേരെ ഉളിയില്‍വച്ചാണ് പെട്രോള്‍ ബോംബെറിഞ്ഞത്. പരുക്കേറ്റ നിവേദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് താമരശ്ശേരിയില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. താമരശ്ശേരി കോടതിക്ക് സമീപം ലോറിയുടെ ചില്ല് എറിഞ്ഞു തകര്‍ത്തു. ദേശീയപാതയില്‍ താമരശ്ശേരി കാരാടിയില്‍ ഗുഡ്സ് ഓട്ടോ നേരെയും അക്രമം ഉണ്ടായി. ദേശീയപാതയില്‍ വട്ടക്കുണ്ട് പാലത്തില്‍ ടയര്‍ കൂട്ടിയിട്ട് ഗതാഗതം തടസപ്പെടുത്തി. പൊലീസ് എത്തി ഗതാഗത തടസം നീക്കി. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ലോറികള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നേരെയും ആക്രമണം നടന്നു. സമരക്കാര്‍ താക്കോലുമായി കടന്നതോടെ കണ്ണൂരില്‍ ടാങ്കര്‍ ലോറികള്‍ നടുറോഡില്‍ കുടുങ്ങി.വാഹനം എടുക്കാനാവാത്തത് മൂലം നഗരത്തില്‍ ക്യാപ്പിറ്റോള്‍ മാളിന് മുന്നില്‍ ഗതാഗത കുരുക്കുണ്ടായി.

Rathi VK

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

2 hours ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

13 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

13 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

13 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

13 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

14 hours ago