ദുബായ് എക്സ്പോ യിൽ പങ്കെടുത്ത സന്തോഷം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സിനിമാതാരവും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ. മക്കളായ് ഇഷാനി, ദിയ എന്നിവരോടൊപ്പമാണ് കൃഷ്ണകുമാർ ദുബായ് എക്സ്പോ സന്ദർശിച്ചത്. ഇവിടെയുള്ള ഇന്ത്യൻ പവലിയനും ഇവർ സന്ദർശിച്ചു. വളരെ സുന്ദരമായ ഒരു ദിവസം ആയിരുന്നു ഇത്. ദുബായിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ.
എക്സ്പോയിലെ ഇന്ത്യൻ പവലിയനിലേക്ക് തങ്ങളെ സ്വീകരിച്ചു കൊണ്ടു പോയ എല്ലാവർക്കും നന്ദി. ഒരു ഇന്ത്യക്കാരൻ ആയതിൽ വളരെയധികം അഭിമാനം. കൃഷ്ണകുമാർ പറയുന്നു. ഒരുപാട് കേട്ടിട്ടുണ്ട് എക്സ്പോ യെ കുറിച്ച്. എന്നാൽ അതിനെക്കുറിച്ച് ധാരണയൊന്നും ഇല്ലായിരുന്നു. പ്രതീക്ഷിച്ചതിലും മനോഹരമാണ് ഇത്. സ്വന്തം സംസ്കാരത്തെ കുറിച്ച് വളരെ കുറച്ചു മാത്രമേ അറിയുകയുള്ളൂ എന്ന് പവലിയൻ കണ്ടപ്പോൾ തോന്നി.
പവലിയനിലെ മിസോറാം വിഭാഗമാണ് ഏറ്റവും മനോഹരമായി തോന്നിയത്. ഇഷാനി പറയുന്നു. ആദ്യമായാണ് ദുബായ് എക്സ്പോയിൽ പങ്കെടുക്കുന്നത്. ഇത് എന്താണെന്ന് ഉള്ള അറിവ് ലഭിക്കുന്നത് ഇപ്പോഴാണ്. ഇന്ത്യക്കാരി ആയത്തിലും അച്ഛൻറെ മകൾ ആയതിലും താൻ അഭിമാനിക്കുന്നു. മറ്റു പവലിയനും സന്ദർശിക്കണം. ദിയ കൃഷ്ണ പറയുന്നു.
ചെന്നൈയിൽ ആയതിനാൽ അഹാന കൃഷ്ണകുമാർ ഇന്ന് ഇതിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. നിരവധി ഇന്ത്യക്കാർ ദുബായ് എക്സ്പോ സന്ദർശിക്കുന്നുണ്ട്. എക്സ്പോയിലെ ഇന്ത്യൻ പവലിയൻ ഏറെ ശ്രദ്ധപിടിച്ചുപറ്റി കഴിഞ്ഞു. നിരവധി ആളുകൾ ഇവിടം സന്ദർശിക്കുന്നുണ്ട്.