Film News

സ്‌നേഹിക്കുന്നവരെ നഷ്ടപെടുമ്പോഴാണ് അവര്‍ നമുക്ക് എത്രമാത്രം പ്രിയപെട്ടവരാണെന്നു മനസിലാവുന്നത്; വിവാഹത്തിന് അച്ഛനില്ലാത്ത സങ്കടം പങ്കിട്ട് കൊല്ലം അജിത്തിന്റെ മകള്‍, ഒടുവില്‍ താരപുത്രിയെ തേടി ആ സമ്മാനം എത്തി

തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനായിരുന്നു കൊല്ലം അജിത്ത്. സിനിമയിലും സീരിയലിലും അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയായിരുന്നു നടന്റെ വിയോഗം. വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് അജിത്ത് തിളങ്ങിയത്. ഈ അടുത്തായിരുന്നു അജിത്തിന്റെ മകളായ ഗായത്രിയുടെ വിവാഹം.

- Advertisement -

വിവാഹ ദിവസം തനിക്ക് അച്ഛനെ മിസ്സ് ചെയ്യുന്നു എന്ന് ഗായത്രി പറഞ്ഞിരുന്നു. താരപുത്രിയുടെ സങ്കടം കണ്ട് വിവാഹ ചിത്രത്തില്‍ ചെറിയ എഡിറ്റിംഗ് നടത്തി അജിത്തിന്റെ ഫോട്ടോ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍ ഇത് എഡിറ്റ് ചെയ്ത ചിത്രമാണെന്ന് മനസ്സിലാക്കാന്‍ കഴിയില്ല.


ഗിരിശങ്കറായിരുന്നു ഡിജിറ്റല്‍ ആര്‍ട്ടിലൂടെയായി കല്യാണ ഫോട്ടോയില്‍ ഗായത്രിക്കൊപ്പമായി കൊല്ലം അജിത്തിനേയും ചേര്‍ത്തത്. ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു നിമിഷീ ഫോട്ടോയിലൂടെ എങ്കിലും കാണുമ്പോള്‍ അവരുടെ കണ്ണിലുണ്ടാകുന്ന ആ ഒരു സന്തോഷം കണ്ടു കണ്ണു നിറയാത്ത നിമിഷങ്ങള്‍ ഉണ്ടായിട്ടില്ല.സ്‌നേഹിക്കുന്നവരെ നഷ്ടപെടുമ്പോളാണ് അവര്‍ നമുക്ക് എത്രമാത്രം പ്രിയപെട്ടവരാണെന്നു മനസിലാക്കു. സിനിമയിലൂടെ കണ്ടിട്ടുണ്ടെങ്കിലും നേരിട്ടു കാണാനുള്ള ഭാഗ്യം ഇതു വരെ ഉണ്ടായിട്ടില്ല, അദ്ദേഹത്തിന്റെ മോള്‍ക്കു വേണ്ടി ഈ ഒരു വര്‍ക്ക് ചെയ്തു കൊടുക്കാന്‍ പറ്റിയതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ടെന്നുമായിരുന്നു ഗിരിശങ്കര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിരുന്നു. താരം രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉദര സംബന്ധമായ അസുഖം മൂലം 2018 ഏപ്രില്‍ 5 ന് കൊച്ചിയില്‍ വെച്ച് കൊല്ലം അജിത്ത് അന്തരിച്ചു.

 

 

Anusha

Recent Posts

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

15 mins ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

33 mins ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

1 hour ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

2 hours ago

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

4 hours ago