Film News

ഫോട്ടോയെടുക്കാൻ ബഹളമുണ്ടാക്കി ആരാധിക.കൂളായി നിന്ന് ഫോൺ വാങ്ങി പടമെടുത്ത് കിച്ചാ സു​ദീപ് താരത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത് കിച്ച സുദീപിന്റെ ഒരു വീഡിയോ ആണ്.താരത്തെ കണ്ടപ്പൾ ഫോട്ടോ എടുക്കാൻ ഒരുപാട് പേർ കൂടി നിന്നപ്പോൾ അതിൽ ഒരു സ്ത്രി ഇടയിൽ വന്ന് ഫോട്ടോ എടുക്കുന്ന ഓരാളെ ഒച്ചത്തിൽ ചീത്ത പറയുമ്പോൾ അതിനിടയിൽ ശാന്തനായി നിന്നുകൊണ്ട് എല്ലാവരുടെയും ഒപ്പം ഫോട്ടോ എടുക്കുന്ന താരം അണ് ഇപ്പോൾ ഹീറോ.താരത്തിന്റെ ഈ സൗമ്യമായ പ്രക‍‍ൃതത്തെ പ്രശംസിച്ചു കൊണ്ട് ഭാഷാ ഭേതമന്യേ ആരാധകർ എത്തുന്നുണ്ട്.MR.DKANNADA എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലാണ് ഈ വീ‍ഡിയോ ഉള്ളത്.ഇതിനോടകം നിരവധി പേരാണ് ഇതിന് കമന്റും ലൈക്കും ചെയ്തിരിക്കുന്നത്.അതെ സമയം ഒച്ചത്തിൽ സംസാരിച്ച സ്ത്രീയെ പ്രതികൂലിച്ചും നിരവധി പേർ കമന്റുമായി എത്തുന്നുണ്ട്.

- Advertisement -

മറ്റൊന്ന് താരത്തിന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് കന്നഡ പ്രൊഡക്ഷൻ കമ്പനിയായ ആർ സി സ്റ്റുഡിയോസ് നേരത്തെ രം​ഗത്ത് വന്നിരുന്നു. മഗധീര, ബാഹുബലി, ആർആർആർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ കഥയും തിരക്കഥയുമൊരുക്കിയ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ആർ ചന്ദ്രുവാണ്‌ സംവിധാനം.ആർ ചന്ദ്രു ഒരുക്കുന്ന ചിത്രങ്ങൾക്ക് വ്യത്യസ്തയും പുതുമയും ഉറപ്പാണെന്നും ഈ ചിത്രത്തിനും ഒരുപാട് പ്രത്യേകതകൾ ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ ഈ വർഷം സെപ്റ്റംബറിൽ അവതരിപ്പിക്കും. വിജയേന്ദ്ര പ്രസാദ് എഴുതിയ ഇരുപത്തി അഞ്ചിൽപരം ചിത്രങ്ങളും വാണിജ്യപരമായി വിജയം നേടിയ ചിത്രങ്ങളായിരുന്നു. നന്ദി അവാർഡും ഫിലിം ഫെയർ അവാർഡുകളും കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ പുതിയ ചിത്രം ആർ സി സ്റ്റുഡിയോസിന്റെ ബാനറിൽ ബി​ഗ് ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ഈ തിത്രത്തിനു പുറമേ ഈ വർഷം മറ്റ് അഞ്ച് സിനിമകൾ കൂടി ആർ സി സ്റ്റുഡിയോസ് തിയേറ്ററുകളിലെത്തിക്കും. പിആർഒ: പ്രതീഷ് ശേഖർ.

ചിത്രം പാൻ ഇന്ത്യ സങ്കൽപ്പത്തെ തകർക്കുകയും ആഗോള സിനിമാ സങ്കൽപ്പമുള്ള ഇന്ത്യയിൽ നിന്നുള്ള ഹൈ ബഡ്ജറ്റ് ചിത്രമായി മാറുകയും ചെയ്യുന്നു. ഈ ചിത്രത്തിലൂടെ ആർ സി സ്റ്റുഡിയോസ് ഇന്ത്യൻ സിനിമയിൽ കഴിവുള്ള യുവതലമുറക്ക് അവരുടെ സിനിമാ സങ്കൽപ്പത്തിനപ്പുറം ആഗോള തലത്തിൽ രൂപപ്പെടുന്ന സിനിമയുടെ ഭാഗമാകാൻ സഹായിക്കുകയും ചെയ്യുന്നു. കിച്ച സുദീപിന്റെ പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ച ഈ ചിത്രം ഈ മൂന്ന് പ്രതിഭകളുടെ ഒത്തു ചേരലിനുമപ്പുറം സിനിമാ വ്യവസായത്തിന്റെ ഭാവി വികസനത്തിന് സഹായിക്കുമെന്നുറപ്പാണ്.

Anusha

Recent Posts

റോക്കിയുടെ മാപ്പ് എനിക്ക് വേണ്ട!അങ്ങനൊരു മണ്ടനാകാന്‍ എനിക്ക് താല്‍പര്യമില്ല.കല്യാണം വരെ മാറ്റി വെക്കേണ്ടി വന്നു

തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…

1 hour ago

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

2 hours ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

3 hours ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

3 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

4 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

4 hours ago