കെജിഎഫ് 2 അത്ഭുതപ്പെടുത്തിയെന്ന് നടന് പൃഥ്വിരാജ്. സിനിമയുടെ പ്രിവ്യൂ കണ്ട ശേഷമായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. കെജിഎഫ് 2വിലൂടെ സിനിമയില്‍ പുതിയൊരു നിലവാരം കൊണ്ടുവരാന്‍ സംവിധായകനായെന്നും പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കെജിഎഫ് 2ന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ പ്രിവ്യൂ കാണാന്‍ കെജിഎഫ് ടീം പൃഥ്വിരാജിനെ ക്ഷണിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.
ഏപ്രില്‍ പതിനാലിനാണ് കെജിഎഫ് 2 റിലീസിനെത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളിലാകും റിലീസ്. സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടാന്ഡന്, ശ്രീനിഥി ഷെട്ടി തുടങ്ങി വന്‍ താരനിരയാണ് രണ്ടാം ഭാഗത്തില്‍ അണിനിരക്കുന്നത്.