Kerala News

ഗോത്രവർഗ കുടുംബങ്ങൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകി LDF സർക്കാർ

ആദിവാസി മേഖലകളിലെ ഗോത്രവർഗ്ഗ കുടുംബങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച നൂതനമായ പദ്ധതിയാണ് കേരള ട്രൈബൽ പ്ലസ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കിടക്കുന്ന പദ്ധതിയാണിത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം പരമാവധി 100 തൊഴിൽ ദിനങ്ങളാണ് ഓരോ കുടുംബങ്ങൾക്കും ലഭിക്കുന്നത്. എന്നാൽ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് അത് 200 ദിവസമാക്കി നൽകുകയാണ് ട്രൈബൽ പ്ലസ് പദ്ധതിയുടെ ലക്ഷ്യം.

- Advertisement -

ഒരു വർഷം 100 തൊഴിലുറപ്പ് ദിനം പൂർത്തിയാക്കിയ പട്ടിക വർഗ്ഗ കുടുംബങ്ങൾക്കാണ് 100 ദിവസം കൂടി തൊഴിൽ നൽകുന്നത്. സംസ്ഥാന പട്ടിക വർഗ്ഗ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഈ അധിക ദിവസ തൊഴിൽ നൽകുക. 2017ലാണ് ഈ പദ്ധതിയ്ക്ക് തുടക്കമാകുന്നത്. ആ വർഷം 30,05,299 തൊഴിൽ ദിനങ്ങളാണ് സൃഷ്ഠിച്ചത്. അടുത്ത സാമ്പത്തിക വർഷം അത് 54,19,122 തൊഴിൽ ദിനങ്ങളായി ഉയർന്നു. 20,000ത്തിലധികം കുടുംബങ്ങൾക്കാണ് നൂറു ദിവസത്തിനു മുകളിൽ തൊഴിൽ ലഭിച്ചത്.

അധികമായി 100 തൊഴിൽ ദിവസം നൽകുന്നതിന് പുറമെ മറ്റൊരു ആശയം കൂടി കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി. സാമൂഹിക അവസ്ഥ കാരണം ജോലി ചെയ്യുന്ന ദിവസം തന്നെ വേതനം ലഭിക്കേണ്ട സാഹചര്യമാണ് ആദിവാസി മേഖലകളിലുള്ളത്. വേതനം ദിവസേന ലഭിക്കാത്തതിന്റെ പേരിൽ പലപ്പോഴും തൊഴിലുറപ്പിലേക്ക് വരാൻ ഗോത്രവർഗ്ഗ കുടുംബങ്ങൾ മടി കാണിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന്, പരീക്ഷണാടിസ്ഥാനത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ജോലിചെയ്യുന്ന പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് എല്ലാ ആഴ്ചയും വേതനം നൽകാനായി തീരുമാനിച്ചു. ഇതിനായി പ്രത്യേക റിവോൾവിംഗ് ഫണ്ട് തയ്യാറാക്കുകയും ചെയ്‌തു. തൊഴിലുറപ്പ് പദ്ധതിയുടെ തുക ലഭ്യമായതിന് ശേഷം റിവോൾവിംഗ് ഫണ്ട് തിരിച്ചടയ്ക്കുന്ന രീതിയിലാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്.

പാലക്കാട് ജില്ലയിലെ അട്ടപ്പാടി, ഷോളയൂർ, പുതൂർ പഞ്ചായത്തുകളിലും വയനാട് ജില്ലയിലെ പനമരം, മുട്ടിൽ, പുൽപ്പള്ളി പഞ്ചായത്തുകളിലുമാണ് ഈ രീതി നടപ്പിലാക്കിയത്. പട്ടിക വർഗ വകുപ്പ് പ്രത്യേകമായി അനുവദിച്ച റിവോൾവിംഗ് ഫണ്ട് (11 കോടി രൂപ) കുടുംബശ്രീയിലൂടെയാണ് വിതരണം ചെയ്യുന്നത്. പട്ടിക വർഗ്ഗ മേഖലയിൽ, തൊഴിലുറപ്പ് പദ്ധതിയുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ ഇതിലൂടെയായി.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കും ഒപ്പം ട്രൈബൽ പ്ലസ് പദ്ധതിയും കൂടി നടപ്പിലാക്കിയതോടെ തൊഴിലുറപ്പ് പദ്ധതിയെ വിശാലമായ തലത്തിലേക്ക് ഉയർത്താൻ കേരളത്തിനായി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിലേക്ക് പദ്ധതി മാറി.

സാമൂഹ്യ പിന്നാക്കവസ്ഥയിലുള്ള ജനവിഭാഗങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സർക്കാർ സ്വീകരിക്കുന്ന സമഗ്ര നടപടികളാണ് മറ്റെല്ലാ മേഖലകളിലുമെന്നപോലെ തൊഴിലുറപ്പ് പദ്ധതിയിലും ‘കേരള മോഡൽ’ സൃഷ്ടിച്ചത്.

#ഉറപ്പാണ്LDF

mixindia

Recent Posts

ജയൻ ചേട്ടന്റെ കോഴിക്കഥകൾ എന്നെ കൊണ്ട് പറയിക്കരുത്.എന്നെക്കുറിച്ച് അനാവശ്യ കാര്യങ്ങൾ പറഞ്ഞ് നടക്കരുത്.യമുനയോട് സിബിൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ഒന്നാണ് സിബിന്റെ പുറത്ത് പോവൽ.സിബിനെ കുറിച്ച് മുൻ മത്സരാർത്ഥിയായ യമുനാ…

11 mins ago

കുടുംബ പേര് ഉപയോ​ഗിക്കരുതെന്ന് പോലും പറഞ്ഞു. അവരുടെ വീട്ടുകാരെല്ലാം അങ്ങേരെ വിളിച്ച് ചീത്ത പറഞ്ഞു. അങ്ങേര് കരയുകയായിരുന്നു.മകൻ ഗേ ആയെന്ന് കരുതി ഒറ്റപ്പെടുത്തില്ല

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമാണ് അഭിഷേക്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകനെക്കുറിച്ച് ഫിൽമിബീറ്റ് മലയാളവുമായി അഭിഷേകിന്റെ അമ്മ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയം.അഭിഷേകിന്…

53 mins ago

കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്നും വലിച്ചെറിഞ്ഞു,കൊച്ചിയില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം

നവജാതശിശുവിൻ്റെ മൃതദേഹം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. കൊച്ചിയിൽ ആണ് സംഭവം.റോഡിൽ കിടക്കുന്ന മൃതദേഹം ശുചീകരണ തൊഴിലാളികളാണ് ആദ്യം കണ്ടത്. സിസി…

2 hours ago

ജാസ്മിന്റെ ചെക്കൻ സത്യത്തിൽ രക്ഷപ്പെട്ടതാണ്.അവൾ പലവഞ്ചിയില്‍ കാലിട്ടു.ഒരു പെണ്‍കുട്ടി ഒരിക്കലും ജാസ്മിനെ പോലെ ആവരുത്: മനീഷ

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ .സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മുൻ ബിഗ്ബോസ് താരമായ മനീഷ ജാസ്മിനെ…

3 hours ago

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

14 hours ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

14 hours ago