മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കീർത്തി സുരേഷ്. ബാലതാരമായിട്ടാണ് താരം സിനിമകളിൽ പ്രത്യക്ഷപ്പെട്ടത്. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുബേരൻ എന്ന ചിത്രത്തിൽ ബാലതാരമായി കീർത്തി സുരേഷും ഉണ്ടായിരുന്നു. പിന്നീട് ഇതേ ദിലീപ് തന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച റിംഗ് മാസ്റ്റർ എന്ന സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറുന്നത്. പിന്നീട് താരം തമിഴ് സിനിമയിലും സജീവമായി. ഇപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. രജനീകാന്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അണ്ണാത്തെ എന്ന ചിത്രത്തിലാണ് ഇപ്പോൾ താരം അഭിനയിച്ചു വരുന്നത്. ഇതിനുപുറമേ താരം മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിലും നായികയായി അഭിനയിക്കുന്നുണ്ട്.
താരം ഇപ്പോൾ സ്വന്തമായി ഒരു ബിസിനസ് തുടങ്ങിയിരിക്കുകയാണ്. ഈ വർഷം തുടക്കത്തിലായിരുന്നു താരം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മിസ് ഇന്ത്യ എന്ന ചിത്രം റിലീസ് ചെയ്തത്. അമേരിക്കയിൽ എത്തുന്ന ഒരു യുവതി ഒരു ചായ ബ്രാൻഡ് തുടങ്ങുന്നതും അതിൽ വിജയിക്കുന്നതും ആയിരുന്നു സിനിമയുടെ കഥ. ജഗപതി ബാബു ആയിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ സമാനമായ സംഭവവികാസങ്ങൾ തന്നെയാണ് നടിയുടെ ജീവിതത്തിലും അരങ്ങേറുന്നത്.
സ്വന്തമായി ഒരു ബ്രാൻഡ് തുടങ്ങിയിരിക്കുകയാണ് താരം. സ്കിൻ കെയർ പ്രൊജക്ടുകളാണ് താരം വിൽക്കുവാൻ ഉദ്ദേശിക്കുന്നത്. 100% ഓർഗാനിക് ആയിട്ടുള്ള പ്രൊഡക്ടുകളാണ് താരം വിൽക്കുന്നത്. താരം തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. ഇപ്പോൾ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് വലിയ ഒരു വിഭാഗം ആളുകൾ.
ധാരാളം നടിമാർ ആണ് ഇതുപോലെ സ്വന്തമായി ബിസിനസ് ആരംഭിച്ചിട്ടുള്ളത്. മലയാളികളുടെ പ്രിയപ്പെട്ട പൂർണിമ ഇന്ദ്രജിത്ത് സ്വന്തമായി ഒരു ക്ലോത്തിങ് ബ്രാൻഡ് ഉണ്ട്. അതുപോലെതന്നെ ജയസൂര്യയുടെ ഭാര്യയും സ്വന്തമായി ഒരു ബോട്ടീക്ക് നടത്തുന്നുണ്ട്. സാമന്തയ്ക്കും സ്വന്തമായി ബിസിനസ് ഉണ്ട്. ഫാഷൻ ഇൻഡസ്ട്രിയിൽ തന്നെയാണ് സാമന്തയും പ്രവർത്തിക്കുന്നത്. രാകുൽ പ്രീത് സിംഗ് എന്ന നടിയും സ്വന്തമായി ബിസിനസ് നടത്തുന്നുണ്ട്. നിരവധി ജിമ്മുകൾ ആണ് താരം നടത്തുന്നത്. ലോക്ക് ഡൗൺ കാരണം വലിയ രീതിയിൽ ബിസിനസ് ബാധിക്കപ്പെട്ടിരുന്നു എന്നും അടുത്തിടെ താരം പരാതി പറഞ്ഞിരുന്നു.