മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് കീർത്തി സുരേഷ്. ദേശീയ പുരസ്കാര ജേതാവ് കൂടിയാണ് താരം. പ്രശസ്ത നടി മേനകയുടെ മകളാണ് കീർത്തി. തെന്നിന്ത്യൻ സിനിമയിലെ സജീവ മുഖം ആണ് താരം ഇപ്പോൾ. ഒരു ചെറിയ ഇടവേളക്കുശേഷം മലയാളത്തിൽ കീർത്തി നായികയായി എത്തിയ ചിത്രമാണ് വാശി. വിഷ്ണു ജി രാഘവ് ആണ് ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം ചെയ്തത്.
ഇപ്പോൾ ചിത്രം നെറ്റ് ഫ്ളി ക്സിൽ ഉണ്ട്. കീർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. ഒരു ഗാനം ആലപിക്കുന്ന കീർത്തിയെ വീഡിയോയിൽ കാണാം. യാതൊന്നും പറയാതെ എന്ന ഗാനമാണ് കീർത്തി വീഡിയോയിൽ പാടുന്നത്. ഗാനമാലപിച്ച ശേഷം ആരാധകരോട് താരം നന്ദിയും പറയുന്നു. വാശി എന്ന ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് താരം നന്ദിയും അറിയിക്കുന്നുണ്ട്.
View this post on Instagram
നന്ദി അറിയിച്ചുകൊണ്ട് ഒരു അടിക്കുറിപ്പ് വീഡിയോയ്ക്ക് കീർത്തി നൽകിയിട്ടുണ്ട്. താരം ആലപിച്ച ഗാനത്തിന്റെ സംഗീത സംവിധായകൻ കൈലാസ് മേനോനും ഗായിക ജ്യോത്സനെയും വീഡിയോയ്ക്ക് കമൻറ് ആയി എത്തുകയും ചെയ്തു. എന്തായാലും ഈ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
നിരവധി ലൈക്കുകൾ ഇതിന് ലഭിക്കുന്നുണ്ട്. ഒട്ടനവധി കമന്റുകളും ഇതിന് വരുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ വ്യക്തിയാണ് കീർത്തി. ഇടയ്ക്കിടയ്ക്ക് തന്നെ വിശേഷങ്ങൾ താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. നൃത്തം ചെയ്യുന്ന വീഡിയോകളും ചിലപ്പോൾ ഒക്കെ കീർത്തി ഇതിൽ പങ്കുവയ്ക്കാറുണ്ട്. ബോലാശങ്കർ, ദസറ തുടങ്ങി താരം നായികയായി എത്തുന്ന ചിത്രങ്ങൾ പ്രദർശനത്തിന് ഒരുങ്ങുകയാണ്.