Film News

പുഷ്പം പോലെ 20 കിലോ കുറച്ചത് ഇങ്ങനെ , ആ രഹസ്യം വെളിപ്പെടുത്തി കീര്‍ത്തി സുരേഷ്

നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്ര നടി മേനകയുടെ രണ്ടാമത്തെ മകളായ കീര്‍ത്തി സുരേഷ് അഭിനയത്തില്‍ സജീവമാണ്. കുട്ടിക്കാലം തൊട്ട് തന്നെ കീര്‍ത്തി സിനിമയിലേക്ക് എത്തിയിരുന്നു. ബാലതാരമായി സിനിമയില്‍ എത്തിയ കീര്‍ത്തി പിന്നീട് പഠനത്തില്‍ ശ്രദ്ധ കൊടുക്കാന്‍ വേണ്ടി കുറച്ചു കാലം അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു , ഈ സമയത്ത് താരം ഫാഷന്‍ ഡിസൈനില്‍ ബിരുദവും നേടി. ഇതിനു ശേഷമാണ് സിനിമയെക്കുറിച്ച് കീര്‍ത്തി വീണ്ടും ആലോചിച്ചു തുടങ്ങിയത് . സിനിമയില്‍ പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് കീര്‍ത്തിക്ക് ലഭിച്ചത്. 2002 റിലീസ് ചെയ്ത ദിലീപ് ചിത്രം കുബേരനില്‍ ബാലതാരമായി അഭിനയിച്ചിരുന്നു കീര്‍ത്തി. ഇതിനുമുമ്പ് പൈലെറ്റ്‌സ്, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനം കീര്‍ത്തി കാഴ്ചവെച്ചു.

- Advertisement -

പ്രിയദര്‍ശന്‍ ചിത്രം ഗീതാഞ്ജലിയിലൂടെയായിരുന്നു കീര്‍ത്തിയുടെ തിരിച്ചുവരവ്. ആദ്യ നായികവേഷം തന്നെ ഡബിള്‍ റോളിലായിരുന്നു കീര്‍ത്തി ചെയ്തത്. മോഹന്‍ലാല്‍ ആയിരുന്നു ഇതില്‍ നായകവേഷം ചെയ്തത് , ഈ സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് കീര്‍ത്തിക്ക് നല്ല അവസരങ്ങള്‍ ലഭിച്ചുതുടങ്ങി. അങ്ങനെ മലയാളത്തില്‍ തന്നെ 2014 ല്‍ റിങ് മാസ്റ്ററിലും നായികയായി എത്തി. ഈ ചിത്രവും ഇതില്‍ കീര്‍ത്തിയുടെ കഥാപാത്രം എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നീട് മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ മറ്റു ഭാഷകളില്‍ നിരവധി സിനിമകള്‍ ചെയ്യാന്‍ കീര്‍ത്തിക്ക് കഴിഞ്ഞു. മലയാളത്തില്‍ നിന്നും നേരെ തമിഴിലേക്ക് പോയ കീര്‍ത്തിക്ക് അവിടെ തിളങ്ങാന്‍ കഴിഞ്ഞു എന്ന് തന്നെ പറയാം . അവിടെ നിന്നും തെലുങ്കിലേക്ക് താരം സഞ്ചരിച്ചു അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെലുങ്കിലും തമിഴിലും എല്ലാം മുന്‍നിര നായികന്മാര്‍ക്കൊപ്പം എത്താന്‍ കീര്‍ത്തിക്കു സാധിച്ചു.

നടി ഓരോ കഥാപാത്രം ചെയ്യുമ്പോഴും അതിനനുസരിച്ച് ശരീര ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാറുണ്ട്. ഏറ്റവും ഒടുവില്‍ ഉള്ള കീര്‍ത്തിയുടെ ലുക്ക് ശരിക്കും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. 20 കിലോ ശരീരഭാരം കുറച്ചു കൊണ്ടായിരുന്നു കീര്‍ത്തിയുടെ വരവ്. ആദ്യത്തെ കീര്‍ത്തിയില്‍ നിന്ന് വലിയ മാറ്റം തന്നെയാണ് ഇപ്പോഴത്തെ കീര്‍ത്തിയില്‍ ഉണ്ടായിരിക്കുന്നത്. ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും കീര്‍ത്തി മെലിഞ്ഞത് എങ്ങനെയാണെന്ന് അറിയാനുള്ള ആഗ്രഹം ഉണ്ടാവും. ഇപ്പോഴിതാ അതേക്കുറിച്ചും നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

സ്ഥിരം ചെയ്തിരുന്ന വെയ്റ്റ് ട്രയ്നിങ് ഫിറ്റ്നസില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. ജിമ്മിലെ വര്‍ക്ക് ഔട്ടിന് പുറമെ യോഗയും കീര്‍ത്തി ചെയ്തിരുന്നു. പാല്‍, നട്സ്, സീഡുകള്‍, റൊട്ടി, പച്ചക്കറി, ചോറ് തുടങ്ങിയവയാണ് ഭക്ഷണത്തില്‍ കൂടുതലായും ഫിറ്റ്‌നസ് ശ്രദ്ധിക്കാന്‍ കീര്‍ത്തി ഉള്‍പ്പെടുത്തിയിരുന്നത്. ചിട്ടയായ വ്യായാമവും യോഗയും ഭക്ഷണക്രമവും മൂലം 20 കിലോയോളം ഭാരമാണ് കീര്‍ത്തി കുറച്ചത്. സ്പിന്നിങ്, ഇന്‍ഡോര്‍, ബൈക്കുകള്‍, ട്രെഡ്മില്ലുകള്‍, എന്നിവയാണ് കീര്‍ത്തിയെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍.

Anusha

Recent Posts

നമ്മുടെ സഹോദരങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത് ഹൃദയഭേദകമാണ്, ഈ മനുഷ്യക്കുരുതി നിർത്തൂ, ഫലസ്തീനിനെ രക്ഷിക്കൂ – അഭ്യർത്ഥനയുമായി ഡയാന ഹമീദ്, കമൻ്റ് ബോക്സിൽ സംഘികളുടെ വിളയാട്ടം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡയാന ഹമീദ്. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിലും താരം ചെറുതും…

23 mins ago

എൻ്റെ ജീവിതത്തിൻറെ ഉയർച്ചയിലും താഴ്ചയിലും എല്ലാം നിങ്ങൾ ഉണ്ടായിരുന്നു – ചേച്ചിയുടെ വഴിയെ അനിയത്തിയും, സന്തോഷവാർത്ത അറിയിച്ചു അഭിരാമിയെ സുരേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭിരാമി സുരേഷ്. പാട്ടുകാരി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പാട്ടുകാരിയായ അമൃത സുരേഷിന്റെ…

46 mins ago

അവനുമൊത്തുള്ള കോമ്പോ അവസാനിപ്പിക്കണം.സായ് ബിഗ് ബോസിലേക്ക് പോയത് ജാസ്മിന്റെ ഉപ്പയുടെ ക്വട്ടേഷനുമായി?; ഇരുവരുടേയും ഫോൺ റെക്കോഡ് പുറത്ത്

ബിഗ്ബോസിൽ സായി പുറത്തെ കാര്യങ്ങൾ ജാസ്മിനോട് പറഞ്ഞത് ജാസ്മിന്റെ ഉപ്പ ആവശ്യപ്പെട്ടത് പ്രകാരമാണ് എന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന…

3 hours ago

നിങ്ങളുടെ സൗകര്യത്തിന് ചെയ്യാനല്ല ബ്രോ ഞങ്ങൾ.ജിന്റോയുമായി പൊരിഞ്ഞ അടിക്കൂടി ജാസ്മിൻ

ബിഗ്ബോസിൽ ജാസ്മിനും ജിന്റോയും തമ്മിൽ രാവിലെ തന്നെ വഴക്ക് നടന്നു. ഭക്ഷണം ചൂടാക്കത്തതിന്റെ പേരിലാണ് വഴക്ക്.ജിന്റോയോട് ഭക്ഷണം ചൂടാക്കിയോ എന്നാണ്…

3 hours ago

പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു;രചന

മലയാളികൾക്ക് സുപരിചിതയാണ് രചന നാരായണൻകുട്ടി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി.അതേക്കുറിച്ച്…

3 hours ago

ബിഗ്ബോസ് മലയാളം ജാസ്മിന് മുന്‍പും ശേഷവും ആവും.23 വയസിന് ഇടയിൽ അവൾ ചെയ്ത കാര്യങ്ങൾ.ജാസ്മിനില്‍ കണ്ട പ്ലസ് പോയിന്റ് ഇതാണ്

ഇനി മൂന്നാഴ്ചകള്‍ കൂടിയാണ് ബിഗ് ബോസ് അവസാനിക്കാന്‍ ബാക്കിയുള്ളത്. ഇതിനോടകം തന്നെ, അപ്‌സര, അന്‍സിബ എന്നിവര്‍ പുറത്തായിട്ടുണ്ട്. വളരെ നാടകീയമായ…

5 hours ago