മലയാളികളുടെ പ്രിയങ്കരിയാണ് കീര്‍ത്തി സുരേഷ്. അഭിനയത്തില്‍ മികവുതെളിയിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് കീര്‍ത്തി. മലയാള സിനിമയിലൂടെ തന്നെ അഭിനയലോകത്തേക്ക് കടന്നുവന്ന കീര്‍ത്തി പിന്നീട് മറ്റു ഭാഷാ ചിത്രങ്ങളിലേക്ക് പോവുകയായിരുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് കീര്‍ത്തി സുരേഷ്. ഈ താരത്തിന്റെ അഭിനയവും എടുത്തു പറയേണ്ടത് തന്നെ. സോഷ്യല്‍ മീഡിയയില്‍ സജീവമായ കീര്‍ത്തി പങ്കുവയ്ക്കുന്ന ഫോട്ടോസ് എല്ലാം നിമിഷനേരംകൊണ്ട് വൈറല്‍ ആവാറുണ്ട്.
ഇതില്‍ നടിയുടെ ലുക്കിനെക്കുറിച്ചുള്ള കമന്റുകള്‍ ആണ് കൂടുതലും വരാര്. ഇപ്പോഴിതാ താരം പങ്കിട്ട പുതിയ ഫോട്ടോസ് ആണ് വൈറലാകുന്നത്. സുഹൃത്തിന്റെ വിവാഹ ആഘോഷത്തില്‍ നിന്നുള്ള തന്റെ ഫോട്ടോകളാണ് കീര്‍ത്തി സുരേഷ് പങ്കുവെച്ചിരിക്കുന്നത്. ഓര്‍ഗന്‍സ കുര്‍ത്ത സെറ്റിലുള്ള കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ഏറ്റെടുത്തിരിക്കുകയുമാണ് ആരാധകര്‍.
കീര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ വാശി തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. നടന് ടോവിനോ തോമസ് ആണ് സിനിമയിലെ നായകന്.
‘വാശി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടന് എന്ന നിലയിലും ശ്രദ്ധേയനായ വിഷ്ണു ജി രാഘവാണ്. വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും അഭിനയിക്കുക. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.