തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിര്‍ത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്കുമാര്. ജനപ്രതിനിധികള്‍ പരിഭവിക്കരുതെന്നും മന്ത്രി പറഞ്ഞു.
അതേസമയം മറ്റ് യാത്രാ സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സര്‍വീസ് നിലനിര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നാണ് മന്ത്രി ഓഫീസിലെത്തി ചുമതലയേറ്റെടുത്തത്.
ക്യാബിനറ്റ് കഴിഞ്ഞ് വകുപ്പിലെ ഉദ്യോഗസ്ഥരെ കാണും. കെഎസ്ആര്‍ടിസി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും വരുമാനം കൂട്ടുക മാത്രം അല്ല ചെലവ് കുറക്കല്‍ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് സ്വീകരിക്കാന്‍ ഉള്ള ശ്രമം നടത്തും. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്കളില്‍ ടോയ്ലറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. കെഎസ്ആര്‍ടിസി ജനകീയം ആക്കും.
ജനങ്ങള്‍ക്ക് ഉപകാരമെങ്കില്‍ സംസ്ഥാനത്തെ മുക്കിലും മൂലയിലും സര്‍വീസ് നടത്തും എന്നും മന്ത്രി പറഞ്ഞു. ഡ്രൈവിങ് ടെസ്റ്റ്കള്‍ കര്‍ശനമാക്കുമെന്നും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹങ്ങളില്‍ ക്യാമറ വെക്കുമെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
അധികം പരിപാടികളില്‍ പങ്കെടുക്കില്ലെന്നും പത്തനാപുരം മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഓഫീസില്‍ ഉണ്ടാകും എന്നും മന്ത്രി വ്യക്തമാക്കി.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…
ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…
ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…
സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…