ആലപ്പുഴ : കായംകുളത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.കായംകുളം ചിറക്കടവത്തെ പി കെ സജിയാണ് ഭാര്യ ബിനു സജിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മരിച്ച ബിനു സ്കൂൾ ടീച്ചറാണ്.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മരിച്ച സജി
കായംകുളം ചിറക്കടവത്തെ ബിജെപി പ്രാദേശിക നേതാവ് ആണ്.
അതേസമയം എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല.വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ എത്തിയിട്ടില്ല.