അങ്ങനെ ബോളിവുഡില്‍ ഒരു താരവിവാഹം കൂടി നടക്കാന്‍ പോവുകയാണ്. സ്ക്രീനിലെ മിന്നും താരങ്ങളായ കത്രീന കൈഫും വിക്കി കൗശലുമാണ് അടുത്ത മാസം വിവാഹിതരാവുന്നത്. നേരത്തെ തന്നെ ഇരുവരുടെ വിവാഹത്തെക്കുറിച്ചുള്ള സൂചനകള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുവരെ താരങ്ങള്‍ ഇതേ കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല. എങ്കിലും കല്യാണത്തിന് വേണ്ട ഒരുക്കങ്ങള്‍ ഒക്കെ കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കാന്‍ പോകുന്നത്.
വിവാഹത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് രണ്ടുപേരും. പൊതുവെ ശരീര സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധ കൊടുക്കുന്ന നടിയാണ് കത്രീന. അതിനാല്‍ വിവാഹം അടുപ്പിച്ച് അതില്‍ പ്രത്യേകം മാറ്റമൊന്നും വരുത്തേണ്ടതില്ല. ഇപ്പോഴിതാ നടിയുടെ ഡയറ്റ് പ്ലാനുകള്‍ ആണ് പുറത്തുവന്നത്. കൃത്യമായ ഡയറ്റ് പ്ലാനുകള്‍ പിന്തുടരുന്ന നടിയാണ് കത്രീന.
കൊഴുപ്പ് കത്തിച്ചു കളയുന്നതിനൊപ്പം വര്‍ക്ക് ഔട്ടുകള്‍ക്ക് ഊര്‍ജ്ജം പകരുന്ന തരത്തിലുള്ള പോഷകസന്പുഷ്ടമായ ഡയറ്റാണ് താരത്തിന്റേത്. എണ്ണയും സ്പൈസും വളരെ കുറഞ്ഞതും പാലുത്പന്നങ്ങള്‍ അടങ്ങാത്തതുമായ ഗ്ലൂട്ടന്‍ രഹിത ഡയറ്റാണ് മീലുകളാണ് ഇതിന്റെ പ്രത്യേകത.
നടി അധികവും വീട്ടില്‍ തന്നെ പാകം ചെയ്യുന്ന ഭക്ഷണങ്ങളാണ് കഴിക്കാര്. മുട്ട, സൂപ്പുകള്‍, ക്വിനോവ പാന്‍ കേക്കുകള്‍, ഇഡ്ലി, ദോശ, സുച്ചിനി തുടങ്ങിയവ ആണ് കത്രീനയുടെ ഇഷ്ട വിഭവങ്ങള്‍ . പഞ്ചസാര പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ് നടി. എന്നാല്‍ ധാരാളമായി ഫൈബര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ സഹായകമായ ഡീറ്റോക്സ് ഡ്രിങ്കുകളാണ് കത്രീനയുടെ ഡയറ്റിലെ മറ്റൊരു രഹസ്യം.