Kerala News

എല്ലാവർക്കും തൃക്കാർത്തിക ദിനാശംസകൾ, എന്താണ് ഈ ദിവസത്തിൻ്റെ ഐതിഹ്യം എന്നറിയുമോ?

കേരളത്തിലെ ഹൈന്ദവ വിശ്വാസികൾക്ക് വളരെ പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് തൃക്കാർത്തിക. ദേവീക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് തൃക്കാർത്തിക ആഘോഷിക്കാറുള്ളത്. വൃശ്ചികമാസത്തിലെ കാർത്തിക ദിനം ദേവിയുടെ പിറന്നാൾ ആയിട്ടാണ് വിശ്വസിക്കപ്പെടുന്നത്. ദേവി പ്രീതിക്കുവേണ്ടി വീടും പരിസരവും എല്ലാം ദീപങ്ങൾകൊണ്ട് അലങ്കരിക്കുന്ന ദിവസം ആയിരിക്കും ഇന്ന്.

- Advertisement -

മഹിഷാസുര നി.ഗ്രഹം കഴിഞ്ഞുവരുന്ന ദേവിയെ സ്തുതിക്കുന്ന ദിനമായിട്ടാണ് തൃക്കാർത്തിക ദിവസം ചില വിശ്വാസികൾ കരുതുന്നത്. ദേവി പുരാണത്തിൽ ഇതിനെ സംബന്ധിച്ചുള്ള പരാമർശങ്ങളുണ്ട്. മറ്റൊരു ഐതിഹ്യം പറയുന്നത് ഇങ്ങനെയാണ് – താരകാസുരൻ്റെ പുത്രന്മാരായ ത്രിപുത്രന്മാരെ നി.ഗ്രഹിച്ച ശേഷമെത്തിയ മഹാദേവനെ ദേവി ദീപങ്ങൾ തെളിച്ചു സ്വീകരിച്ചുവെന്നും, അതുകൊണ്ടാണ് എല്ലാ വർഷവും ഇതേ ദിവസം തൃക്കാർത്തിക ദിവസമായി ആഘോഷിക്കുന്നത് എന്നും വിശ്വസിക്കുന്നവർ ഉണ്ട്.

തമിഴ്നാട്ടിലും ഇതേ ആഘോഷം ഉണ്ട്. എന്നാൽ അവിടെ ദേവി പ്രീതിക്കുവേണ്ടി അല്ല മറിച്ച്, സുബ്രഹ്മണ്യ ദേവൻറെ പ്രീതിക്കു വേണ്ടിയാണ് ഇന്നേദിവസം ആഘോഷിക്കപ്പെടാറുള്ളത്. കുടുംബത്തിന് ഐശ്വര്യം വന്നു ചേരുന്നതിനും തൃക്കാർത്തിക വൃതം നോൽക്കുന്നവർ ഉണ്ട്. സന്ധ്യാസമയത്ത് വിളക്ക് കൊളുത്തിയ ശേഷം ദേവി കീർത്തനങ്ങൾ ചൊല്ലണം എന്നാണ് പറയപ്പെടാറുള്ളത്. ഈ ദിവസങ്ങളിൽ സസ്യാഹാരം മാത്രമേ കഴിക്കാൻ പാടുള്ളൂ. എണ്ണ തേച്ചു കുളിക്കാൻ പാടില്ല, പകൽ ഉറങ്ങാൻ പാടില്ല, ശരീരശുദ്ധി പോലെതന്നെ മനശുദ്ധിയും ഉണ്ടാവണം – ഇതൊക്കെയാണ് പാലിക്കേണ്ട മര്യാദകൾ.

നന്മയുടെയും ഐശ്വര്യത്തിൻ്റെയും പ്രതീകങ്ങൾ ആയിട്ടാണ് ദീപങ്ങളെ കണക്കാക്കുന്നത്. ദീപം തെളിയിക്കപ്പെടുന്ന സ്ഥലത്ത് ലക്ഷ്മി ദേവിയുടെ പ്രഭാവം ഉണ്ടാക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ധാരാളം വീടുകളിലും ക്ഷേത്രങ്ങളിലും എല്ലാം ഇന്ന് കാർത്തിക ദീപം തെളിയും. മനുഷ്യർ തമ്മിലുള്ള സ്നേഹത്തിൻറെയും ഒത്തൊരുമയുടെയും പ്രതീകം കൂടിയാവും ഈ ദീപം തെളിയിക്കൽ.

Athul

Recent Posts

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

8 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

9 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

9 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

11 hours ago

അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം – വിവാഹ കത്ത് വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി, വിവാഹ തീയതിയും മുഹൂർത്തവും അടക്കം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…

11 hours ago

ഞാൻ ഉണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമോ എന്ന് ഏലിക്കുട്ടി, മോഹൻലാൽ പകരം ആവശ്യപ്പെട്ടത് മറ്റൊരു കാര്യം

വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…

12 hours ago