Film News

‘ഷാരൂഖ് ഖാന്‍ ഇന്ത്യന്‍ സിനിമയുടെ ദൈവം’; പ്രശംസയുമായി നടി കങ്കണ

ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പുതിയ ചിത്രം ജവാന്‍ വന്‍ വിജയം നേടി പ്രദര്‍ശനം തുടരുന്നതിന് ഇടയില്‍ ഷാരൂഖ് ഖാനെ അഭിനന്ദിച്ച് ബോളിവുഡ് താരം കങ്കണ റണൗട്ട്. ഷാരൂഖ് ഖാനെ ഇന്ത്യന്‍ സിനിമയുടെ ദൈവം എന്നാണ് കങ്കണ വിശേഷിപ്പിക്കുന്നത്.

- Advertisement -

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കങ്കണയുടെ പ്രശംസ. ഷാറുഖിന്റെ നിങ്ങളുടെ സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും വിനയത്തിനു മുന്നില്‍ വണങ്ങുന്നുവെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

”തൊണ്ണൂറുകളില്‍ കാമുകനായി എത്തി, ആരാധകരുമായി ബന്ധം നിലനിര്‍ത്തികൊണ്ട് ദശാബ്ദങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെ ഇന്ത്യയുടെ മാസ് ഹീറോയായി ഉയര്‍ന്നു. ഇതൊരു ചെറിയ കാര്യമല്ല.

യഥാര്‍ഥ ജീവിതത്തിലും അദ്ദേഹം സൂപ്പര്‍ ഹീറോയാണ്. ഒരു സമയത്ത് ആളുകള്‍ അദ്ദേഹത്തെ എഴുതിത്തള്ളുകയും സിനിമകളുടെ തിരഞ്ഞെടുപ്പിനെ പരിഹസിക്കുകയും ചെയ്തു. ഇന്ന് ഞാനത് ഓര്‍ക്കുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ പോരാട്ടം ദീര്‍ഘകാല കരിയര്‍ ആസ്വദിക്കുന്ന എല്ലാ കലാകാരന്മാര്‍ക്കും ഒരു മാസ്റ്റര്‍ ക്ലാസാണ്, പക്ഷേ അത് പുനര്‍നിര്‍മിക്കുകയും പുനഃസ്ഥാപിക്കുകയും വേണം.

ഷാറുഖ് സിനിമ ദൈവമാണ്. നിങ്ങളുടെ സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും വിനയത്തിനു മുന്നില്‍ വണങ്ങുന്നു. ജവാന്റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും അഭിനന്ദനം.”കങ്കണ കുറിച്ചു.

അതേസമയം തമിഴ് സംവിധായകന്‍ ആറ്റ്‌ലീയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍. ഷാറൂഖിനൊപ്പം നയന്‍താര, വിജയ് സേതുപതി, യോഗി ബാബു, സന്യ മല്‍ഹോത്ര, പ്രിയാമണി, റിധി ഡോഗ്ര, സുനില്‍ ഗ്രോവര്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. അനിരുദ്ധാണ് സംഗീതം.

 

Abin Sunny

Recent Posts

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

2 hours ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

3 hours ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

4 hours ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

4 hours ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

5 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

6 hours ago