ചിത്രം ‘കാന്താര’യെ പ്രശംസിച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത്. സിനിമ കണ്ടുവെന്നും അടുത്ത വര്‍ഷം ഇന്ത്യയുടെ ഒസ്കര് എന്‍ട്രിയാവും ചിത്രമെന്നും കങ്കണ പറഞ്ഞു. ലോകം അനുഭവിച്ചറിയേണ്ട ഒരു അനുഭവ യാഥാര്‍ത്ഥ്യമാണ് കാന്താരയെന്നും കങ്കണ കുറിച്ചു.
‘എന്റെ കുടുംബത്തോടൊപ്പം കാന്താര കണ്ടു, അടുത്ത വര്‍ഷത്തെ ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കാന്താര ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു. വര്‍ഷം അവസാനിക്കാനിരിക്കുന്നതേയുള്ളൂ, ഇനിയും മികച്ച സിനിമകള്‍ വരാനുണ്ട്. ഇത് നിഗൂഢതയുടെ നാടാണ്. ഇത് ഒരാള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല, അത് ഉള്ക്കൊള്ളാനെ ആകൂ.
ഇന്ത്യ ഒരു അത്ഭുതം പോലെയാണ്, അത് മനസിലാക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ നിരാശനാകും, പക്ഷേ നിങ്ങള്‍ അത്ഭുതത്തിന് കീഴടങ്ങിയാല്‍ നിങ്ങള്‍ ആ ഒരാളാകാം. ലോകം അനുഭവിച്ചറിയേണ്ട ഒരു അനുഭവ യാഥാര്‍ത്ഥ്യമാണ് കാന്താര’, എന്നാണ് കങ്കണ കുറിച്ചത്.
അതേസമയം, തെന്നിന്ത്യയിലെ പോലെതന്നെ മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ബോളിവുഡിലും കാന്താരയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്. 1.27 കോടിയുമായി ഓപ്പണിങ്ങ് തുടങ്ങിയ ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 15 കോടിയാണ്. കഴിഞ്ഞ ഞായറാഴ്ച 3.50 കോടിയാണ് ചിത്രം നേടിയത്.
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…