Film News

സിനിമ രംഗത്ത് സങ്കുചിതമായ മതചിന്തകള്‍ തിരുകിക്കയറ്റി അപകടപ്പെടുത്താന്‍ ശ്രമിക്കരുത്, ജിയോ ബേബിയെ അപമാനിച്ചത് അപലപനീയം; സംവിധായകന്‍ കമല്‍

വിളിച്ചു വരുത്തി ഫാറൂഖ് കോളേജ് അപമാനിച്ചുവെന്ന സംവിധായകന്‍ ജിയോ ബേബിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് സംവിധായകന്‍ കമല്‍. സംവിധായകന്‍ ജിയോ ബേബിയെ അപമാനിച്ചത് അപലപനീയമാണ് എന്ന് കമല്‍ പറഞ്ഞു.

- Advertisement -

സിനിമ രംഗത്ത് സങ്കുചിതമായ മതചിന്തകള്‍ തിരുകിക്കയറ്റി അപകടപ്പെടുത്താന്‍ ശ്രമിക്കരുത്. സാംസ്‌കാരിക രംഗത്ത് ഭൂഷണമായ നടപടിയല്ല ഇതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചി അന്താരാഷ്ട്ര പുസ്‌കോത്സവ വേദിയില്‍ നടന്ന ‘സംവിധായകരുടെ ലോകം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കഴിഞ്ഞ ദിവസമാണ് ഫാറൂഖ് കോളേജിന് എതിരെ ജിയോ ബേബി രംഗത്ത് വന്നത്. വിളിച്ച് വരുത്തി അപമാനിച്ചു എന്നായിരുന്നു ജിയോ ബേബി ആരോപിച്ചത്.

പരിപാടി റദ്ദാക്കയിതും യൂണിയന്റെ മറുപടിയും തന്നെ അപമാനിതനാക്കുന്നുവെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് ജിയോ ബേബിയുടെ നിലപാട്.

അതേസമയം ജിയോ ബേബിയുടെ ധാര്‍മിക മൂല്യങ്ങളുമായി ഫാറൂഖ് കോളേജ് പൊരുത്തപ്പെടുന്നില്ലെന്നും പരിപാടിയുമായി സഹകരിക്കുകയില്ലെന്നുമായിരുന്നു യൂണിയന്റെ വിചിത്ര വാദം.

ഇതിന് പിന്നാലെയാണ് ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് പരിപാടി റദ്ദാക്കിയത്.

Abin Sunny

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

4 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

4 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

4 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

5 hours ago