മലയാളത്തിന്റെ മികച്ച യുവ താരങ്ങളില്‍ ഒരാളാണ് ഫഹദ് ഫാസില്‍. അഭിനയത്തിന്റെ മാജിക് കൊണ്ട് ആരാധകരെ സമ്പാദിച്ച നടനാണ് ഫഹദ്. സിനിമ മോശമാണെങ്കിലും ഫഹദിന്റെ അഭിനയത്തിന് വേണ്ടി ഫഹദ് സിനിമകള്‍ കാണാമെന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കുന്ന രീതിയിലുള്ള അഭിനയം കാഴ്ച വക്കുന്ന നടനാണ് ഫഹദ് ഫാസില്‍.
സാക്ഷാല്‍ ഉലകനായകന് കമല്‍ഹാസനെ വരെ തന്റെ ഫാന്‍ ആക്കി മാറ്റിയ താരമാണ് ഫഹദ്. കമല്ഹാസന് ഒപ്പം വിക്രം സിനിമയില്‍ ഫഹദ് അഭിനയിച്ചിരുന്നു. മികച്ച പ്രകടനമായിരുന്നു ഫഹദിന്റെത്. ഇപ്പോഴിത ഫഹദിനെ കുറിച്ച് കമല്ഹാസന് പറഞ്ഞ വാക്കുകളാണ് ശ്രദ്ദ നേടുന്നത്.
ഫഹദിന്റെ അഭിനയം കാണുമ്പോള്‍ കൊതിതോന്നും എന്നാണ് കമല്ഹാസന് പറയുന്നത്. നാച്വറല്‍ ആക്ടിങ്ങില്‍ എന്നെ അദ്ഭുതപ്പെടുത്തിയ നടന്മാര് മലയാളത്തില്നിന്നുള്ളവരാണ്. നെടുമുടി വേണുവിനും ശങ്കരാടിക്കും ഭരത്ഗോപിക്കും കൊട്ടാരക്കര ശ്രീധരന് നായര്‍ക്കുമൊന്നും പകരക്കാരില്ല എന്നുപറയുമ്പോലെയാണ് ഫഹദിന്റെ ആക്ടിങ്.
സൂക്ഷ്മാഭിനയം എന്നുവിളിക്കാവുന്ന ടാലന്റ്. ഫഹദിന്റെ അഭിനയം കാണുമ്പോള്‍ കൊതിതോന്നും. ‘വിക്രം സിനിമയുടെ വലിയ വിജയങ്ങളിലൊന്നാണ് ഫഹദ്. ഇനി നമുക്ക് വേണ്ടതും ഇങ്ങനെയുള്ള ആര്‍ട്ടിസ്റ്റുകളാണ് എന്നാണ് കമല്‍ പറഞ്ഞത്. കമല്‍ഹാസന്റെ വാക്കുകള്‍ ഫഹദ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
അതേസമയം തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളാണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. മാമന്നും പുഷ്പ 2 ഉം ആണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ചിത്രങ്ങള്‍