Film News

സ്വന്തമായി വരികള്‍ എഴുതിയ പാട്ടിന് ചുവടുവച്ച് കമല്‍ഹാസന്‍; പ്രേക്ഷകര്‍ ഏറ്റെടുത്ത് വിക്രത്തിലെ ആദ്യ ഗാനം

നടന്‍ കമല്‍ഹാസന്റെ ഏറ്റവും പുതിയ ചിത്രമാണ് വിക്രം. സിനിമ റിലീസ് ചെയ്യാന്‍ വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നേരത്തെ സിനിമയുടെതായി പുറത്തുവന്ന വാര്‍ത്തകളും പോസ്റ്ററും എല്ലാം നിമിഷനേരംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

- Advertisement -

അനിരുദ്ധ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് കമല്‍ഹാസന്‍ ആണ്. ”മുതുമുത്തശ്ശന്‍ മുതല്‍ ഇങ്ങോട്ട് എത്രയെത്ര കഴിവുള്ള പ്രതിഭകള്‍ ജീവിച്ച കുടുംബമാണ് അനിരുദ്ധിന്റേതെന്നും പൂര്‍വ്വികരുടെ പാത പിന്തുടരുന്ന അനിരുദ്ധ് അതിഗംഭീര സംഗീത സംവിധായകനാണെന്നും” കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

ചിത്രത്തിന്റെ ഓഡിയോ ട്രെയിലര്‍ റിലീസ് 15 ന് ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രൗഢഗംഭീര ഇവന്റില്‍ റിലീസ് ചെയ്യും. കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് വിക്രം. കമല്‍ഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. റിലീസിന് മുന്നേ തന്നെ ചിത്രം ഒടിടി റൈറ്റ്‌സിലൂടെ നൂറു കോടി ക്ലബ്ബില്‍ കയറിയിരുന്നു. ചിത്രം ജൂണ്‍ 3 ന് തീയേറ്ററുകളിലെത്തും.

 

Anusha

Recent Posts

മലയാള സിനിമയിലെ അടുത്ത 100 കോടി? ഗുരുവായൂർ അമ്പലനടയിൽ ചിത്രത്തിന് വമ്പൻ റെസ്പോൺസ്, യഥാർത്ഥത്തിൽ ചിത്രം എങ്ങനെയുണ്ട്? റിവ്യൂ വായിക്കാം

2023 മലയാള സിനിമയിൽ സംബന്ധിച്ച് ഒരു മോശം വർഷമായിരുന്നു. ഇറങ്ങിയ സിനിമകൾ മിക്കതും തുരുതുരാ പൊട്ടുകയായിരുന്നു. എന്നാൽ 2024 മലയാളം…

8 mins ago

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

4 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

6 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

6 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

7 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

7 hours ago