Film News

ആഗ്രഹിച്ചതുപോലെ ഒരാളെ എനിക്ക് കിട്ടി; നാത്തൂനെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍

നടി ലിസിയുടെ സംവിധായകന്‍ പ്രിയദര്‍ശന്റെയും മക്കള്‍ കല്യാണിയും സിദ്ധാര്‍ത്ഥും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഒരാള്‍ സിനിമയുടെ പിന്നണിയിലും മറ്റേയാള്‍ സിനിമയുടെ മുന്നണിയിലും സജീവമാണ്. കഴിഞ്ഞദിവസമായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിവാഹം. വളരെ ലളിതമായ ചടങ്ങോട് കൂടിയായിരുന്നു വിവാഹം നടത്തിയത്.

- Advertisement -

ചെന്നൈയിലെ ഒരു ഫ്‌ലാറ്റില്‍ വെച്ച് നടത്തിയ വിവാഹത്തില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അടക്കം പത്തോളം പേര്‍ പങ്കെടുത്തു. ഇപ്പോഴിതാ സഹോദരന്റെ വിവാഹത്തിന് പിന്നാലെ കല്യാണി കുറിച്ച വാക്കുകളാണ് വൈറല്‍ ആവുന്നത്.

ഞാന്‍ എക്കാലവും ആഗ്രഹിച്ചിരുന്നതുപോലെ ഒരു സഹോദരിയായി മെലനിയെ കിട്ടിയതില്‍ വലിയ ആഹ്ലാദമുണ്ട് എനിക്ക്. നിങ്ങള്‍ ഏവരുടെയും അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് ഉണ്ടെന്ന് കരുതുന്നു, സഹോദരന്റെ വിവാഹ ചിത്രത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ കല്യാണി കുറിച്ചു.

സിദ്ധാര്‍ഥിന്റെ ഏത് കര്‍മ്മ മേഖലയില്‍ ഉള്ള മെലനി എന്ന മെര്‍ലിന്‍ അമേരിക്കന്‍ സ്വദേശിയും വിഎഫ്എക്‌സ് പ്രൊഡ്യൂസറുമാണ്. വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ആയിരുന്നു വിവാഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വിഷ്വല്‍ എഫക്റ്റ്‌സ് സിദ്ധാര്‍ഥിന്റെ നേതൃത്വത്തിലാണ് ചെയ്തത്.

 

 

Anusha

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

8 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

9 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

9 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

10 hours ago