കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണ്‍ ആണ് മരിച്ചത്. 78 വയസ്സായിരുന്നു.
ഇതോടെ കളമശ്ശേരി സ്ഫോടനത്തിൽ മരണം ഏഴ് ആയി. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്ഫോടനത്തില്‍ ചികിത്സയിലാണ്.
അതേസമയം കളമശ്ശേരി സ്ഫോടനത്തിൽ മരണം ഏഴ് ആയി. ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്വെന്ഷന് നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലെ ഹാളില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേര് ഹാളിലുണ്ടായിരുന്നു