Film News

തന്റെ കടുത്ത ആരാധകന്റെ മരണത്തില്‍ അന്വേക്ഷണം ആവശ്യപ്പെട്ട് ജൂനിയര്‍ എന്‍ടിആര്‍; ശ്യാമിന്റെ മരണം തന്നെ അഗാധമായ ദുഃഖത്തിലാഴ്ത്തുന്നുവെന്നും താരം

ഹൈദരാബാദ്: തന്റെ ആരാധകന്റെ മരണത്തില്‍ അന്വേക്ഷണം ആവശ്യപ്പെട്ട് തെലുങ്ക് യുവസൂപ്പര്‍താരം ജൂനിയര്‍ എന്‍.ടി.ആര്‍ രംഗത്ത്. തന്റെ കടുത്ത ആരാധകനായ 20കാരന്‍ ശ്യാമിന്റെ മരണത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ജൂനിയര്‍ എന്‍.ടിആര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

- Advertisement -

ശ്യാമിന്റെ മരണം തന്നെ അഗാധമായ ദുഃഖത്തിലാഴ്ത്തുന്നുവെന്ന് ജൂനിയര്‍ എന്‍.ടി.ആര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ശ്യാമിന്റെ മരണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. ഇക്കാര്യം ഉടന്‍ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഈ മാസം 25-ന് രാവിലെയാണ് കോമസീമയിലെ സ്വവസതിയില്‍ ശ്യാമിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനമെങ്കിലും സുഹൃത്തുക്കളും ബന്ധുക്കളും ഈ വാദം തള്ളിക്കളയുകയാണ്. ജൂനിയര്‍ എന്‍.ടി.ആര്‍ പങ്കെടുക്കുന്ന ഒട്ടുമിക്ക പൊതുചടങ്ങുകളിലേയും സാന്നിധ്യമായിരുന്നു ശ്യാം. ഈസ്റ്റ് ഗോദാവരിയിലെ കോളേജ് വിദ്യാര്‍ത്ഥിയാണ് ശ്യാം.

20-കാരനായ യുവാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമായത്. ശ്യാമിന്റേത് ആത്മഹത്യയല്ലെന്നും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും ആരോപിച്ചാണ് പ്രതിഷേധം.

ജൂനിയര്‍ എന്‍.ടി.ആറിനുപുറമേ നടന്മാരായ പവന്‍ കല്യാണ്‍, നിഖില്‍ സിദ്ധാര്‍ത്ഥ, സംവിധായകന്‍ മാരുതി തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകരും ശ്യാമിന്റെ മരണത്തിനുപിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. വി വാണ്ട് ജസ്റ്റിസ് ഫോര്‍ ശ്യാം എന്‍.ടി.ആര്‍ എന്ന ഹാഷ് ടാഗ് ക്യാമ്പെയ്‌നും ട്വിറ്റര്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.

Abin Sunny

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

5 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

5 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

5 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

5 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

6 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

6 hours ago