അപ്രതീക്ഷിതമായ ഒരുപാട് സംഭവ വികാസങ്ങൾ ബിഗ്ബോസ് ഷോയിലൂടെ നടന്നു. അവസാന ആഴ്ചയിൽ രസ്മിൻ ഭായ്, ഈ ആഴ്ചയിലെ എവിക്ഷനിൽ അപ്സര. വാരാന്ത്യ എപ്പിസോഡിൽ അൻസിബയും പുറത്തേക്ക് പോവുകയാണ്. വരും ദിവസങ്ങളിലും ഡബിൾ എവിക്ഷൻ ഉണ്ടായേക്കും എന്നാണ് സൂചന.25 പേരിൽ നിന്നും പത്തുപേരിലേക്ക് ചുരുങ്ങുമ്പോൾ കഴിഞ്ഞുപോയ രണ്ടു എവിക്ഷനുകളും തീർത്തും അപ്രതീക്ഷിതവും അൺ ഫെയറും എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ മത്സരത്തിൽ എങ്ങനെ നിൽക്കുന്നു എന്നതിനൊപ്പം തന്നെ വോട്ടുകൾ എത്രയുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ ആകും എവിക്ഷൻ നടക്കുക. അതുകൊണ്ടുതന്നെ വോട്ടുകൾ കുറവായതിന്റെ പേരിലാണ് അപ്സരയും അൻസിബയും ഈ ആഴ്ച പുറത്തേക്ക് പോയത്. എന്നാൽ ഇവരെക്കാളും ആക്റ്റീവ് അല്ലാത്ത ആളുകൾ വീടിനുള്ളിൽ നിൽക്കുന്നുണ്ട് എന്നാണ് ഒട്ടുമിക്ക ബിഗ് ബോസ് പ്രേമികളുടെയും അഭിപ്രായവും. പ്രത്യേകിച്ചും ശ്രീതുവും അർജുനും. അന്‍സിബയുടെയും അപ്സരയുടെയും എവിക്ഷൻ ബിഗ് ബോസ്സിന്റെ വോട്ടിംഗ് നിലയിൽ ഉള്ള വിശ്വാസം കളയുന്നതാണ്..ഋഷി,ശ്രീതു ഒക്കെ നിൽക്കുമ്പോൾ ഇവർ ഔട്ട് ആവുന്നത് ശരിക്കും പക്കാ തെറ്റാണ് എന്നും ചിലർ പോസ്റ്റുകൾ പങ്കിട്ടുകൊണ്ട് സൂചിപ്പിച്ചു.
അൻസിബയും അപ്സരയും പുറത്തായി എങ്കിലും കാഴ്ചക്കാരെ നേടാനും സിനിമ പ്രമോഷന്റെ ഭാഗമായി ജോജുവിന് ഒപ്പം മുൻ മത്സരർത്ഥികൾ ആയ ജുനൈസും സാഗറും വീട്ടിലേക്ക് എത്തുന്നുണ്ട്. ജോജുവിന് ഒപ്പം പണി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ജോജുവിന്റെ ആദ്യ സംവിധാനസംരംഭത്തിൽ ഒരുങ്ങുന്ന ചിത്രമാണ് പണി. തൃശൂരിൽ ചിത്രീകരണം കഴിഞ്ഞ ‘പണി’യിൽ ജോജു തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്.
ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാഗം ആളുകൾ…
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…