കെജിഎഫ് സംവിധായകന് പ്രശാന്ത് നീലിന്റെ അടുത്ത ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ നായകനാകും. ജൂനിയര്‍ എന്‍ടിആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. ഇതാദ്യമായിട്ടാണ് ജൂനിയര്‍ എന്‍ടിആറും പ്രശാന്ത് നീലും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
മൈത്രി മൂവി മേക്കേഴ്സും എന്‍ടിആര്‍ ആര്‍ട്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘ഓര്‍ക്കേണ്ട ഒരേയൊരു മണ്ണ് രക്തത്തില്‍ കുതിര്‍ന്ന മണ്ണാണ്’ എന്ന ടാഗ്ലൈനോടെ ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റര്‍ പ്രശാന്ത് നീലടക്കമുള്ളവര്‍ പങ്കുവച്ചിട്ടുണ്ട്. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രവും ജൂനിയര്‍ എന്‍ടിആറിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദെര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
‘സലാര്‍’ എന്ന ചിത്രമാണ് പ്രശാന്ത് നീലിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും ശ്രുതി ഹാസനും പ്രധാന കഥാപാത്രങ്ങളായുണ്ട്.