National

വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമായി റൊട്ടിയും ഉപ്പും നല്‍കിയത് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണമായി റൊട്ടിയും ഉപ്പും മാത്രം നല്‍കിയത് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ കാന്‍സര്‍ ബാധിച്ചു മരിച്ചു. പവന്‍ ജയ്സ്വാള്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്.

- Advertisement -

2019 ലാണ് പവന്‍ ജയ്സ്വാള്‍ വിഡിയോ സഹിതം സ്‌കൂളിലെ വാര്‍ത്ത പുറത്തുവിട്ടത്. മിര്‍സാപൂരിലെ ജമാല്‍പൂര്‍ ബ്ലോക്കില്‍പ്പെട്ട സിയൂര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് റൊട്ടി ഉപ്പുചേര്‍ത്ത് കഴിക്കുന്നതായിരുന്നു വാര്‍ത്ത. ജയ്സ്വാള്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ജില്ലാ ഭരണകൂടം സ്‌കൂളിന്റെ ചുമതലയുള്ള അധ്യാപകനെയും ഗ്രാമപഞ്ചായത്തിലെ സൂപ്പര്‍വൈസറെയും പെട്ടെന്ന് സസ്പെന്‍ഡ് ചെയ്തെങ്കിലും പൊലീസ് പവനെതിരെ കേസെടുത്തിരുന്നു.

യു.പി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് വിഡിയോ പുറത്തുവിട്ടത് എന്നായിരുന്നു ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫിസര്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചത്. എന്നാല്‍ താന്‍ പുറത്തുവിട്ട വിവരങ്ങള്‍ ആര്‍ക്കും പരിശോധിക്കാമെന്നായിരുന്നു ജയ്സ്വാളിന്റെ പ്രതികരണം. കാന്‍സര്‍ ബാധിച്ച ശേഷം പവന്‍ ജയ്‌സ്വാള്‍ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നു. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ ചേര്‍ന്ന് പവന് പണം പിരിച്ചുനല്‍കിയിരുന്നു.

Rathi VK

Recent Posts

ജാസ്മിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് ഇങ്ങനെ, ഇപ്പോൾ പ്രേക്ഷകരും അതുതന്നെയാണ് ചേച്ചി പറയുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ അവസാന എപ്പിസോഡുകളിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…

6 hours ago

അവർ നടത്തുന്ന ഈ നഗ്നമായ കടന്നുകയറ്റം വളരെ നിരാശാജനകമാണ് – വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പരാതിയുമായി സന അൽത്താഫ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന അൽത്താഫ്. വിക്രമാദിത്യൻ എന്ന സിനിമയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖറിന്റെ പെങ്ങൾ ആയിട്ടായിരുന്നു…

7 hours ago

ഇനി കാര്യങ്ങൾ ഒഫീഷ്യൽ, സന്തോഷവാർത്ത അറിയിച്ചു ദിയ കൃഷ്ണ, ആശംസകളുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമ മേഖലയിൽ വളരെ സജീവമാണ്. ചെറുതും…

7 hours ago

ആളുകൾ നോക്കിനിൽക്കെ പരസ്യമായി നടി അഞ്ജലിയെ സ്റ്റേജിൽ നിന്നും തള്ളി ബാലയ്യ, പകച്ചു പോയെങ്കിലും ചിരിച്ച് അഡ്ജസ്റ്റ് ചെയ്ത് അഞ്ജലി, വീഡിയോ വൈറൽ

തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ഇദ്ദേഹത്തെ പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്നത്. ധാരാളം ആരാധകനാണ് ഇദ്ദേഹത്തിന് തെലുങ്കിൽ…

7 hours ago

ഇതൊക്കെ എന്താണെന്ന് അറിഞ്ഞിട്ട് തന്നെയാണോ ഷെയർ ചെയ്യുന്നത്? ഫലസ്തീൻ അനുകൂല പോസ്റ്റർ ഷെയർ ചെയ്തപ്പോൾ അതിനെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടി ഇങ്ങനെ, സമൂഹമാധ്യമങ്ങളിൽ ട്രോൾ

കഴിഞ്ഞ എട്ടു മാസങ്ങളായി വലിയ രീതിയിലുള്ള പ്രശ്നങ്ങളിലൂടെ ആണ് പലസ്തീൻ ജനത കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ ഏഴാം തീയതി ആയിരുന്നു ഹമാസ്…

7 hours ago

പെണ്ണുകാണലിന് നിൻ്റെ വീട്ടുകാർ അയച്ചുതന്ന ഫോട്ടോ, ഇപ്പോഴും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് – ഭാര്യയ്ക്ക് വിവാഹ വാർഷിക ആശംസകൾ അർപ്പിച്ചുകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടൻ പറഞ്ഞത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുധീർ ബാബു. തെലുങ്ക് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സിനിമകൾക്ക് കേരളത്തിലും വലിയ…

8 hours ago