ഇന്ത്യൻ സിനിമയിലെ സുപരിചിത മുഖങ്ങളിൽ ഒരാളായിരിക്കും ജോൺ എബ്രഹാം. നിരവധി മലയാളികളും താരത്തിന് ആരാധകർ ആയിട്ടുണ്ട്. ഒരു മോഡൽ ആയിട്ടാണ് ജോൺ കരിയർ തുടങ്ങിയത്. പിന്നീട് സിനിമയിൽ എത്തുകയായിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാനെ കുറിച്ച് പറയുകയാണ് ജോൺ.
താൻ ഇന്ന് ഇവിടെ എത്തി നിൽക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഷാരൂഖാൻ ആണ് എന്ന് ജോൺ എബ്രഹാം പറയുന്നു. ജോൺ എബ്രഹാം പങ്കെടുത്ത ഒരു മോഡലിംഗ് മത്സരത്തിൽ ഷാരൂഖ് ആയിരുന്നു വിധികർത്താവായി എത്തിയത്. താൻ ഇന്ന് ഇവിടെ എത്തിയെങ്കിൽ അതിന് കാരണം ഷാരൂഖാൻ ആണ്. കാരണം മോഡലിൽ തുടങ്ങിയപ്പോൾ അദ്ദേഹമായിരുന്നു വിധികർത്താവ്. അദ്ദേഹത്തോട് താൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു.
ചിലപ്പോൾ അദ്ദേഹത്തിന് ഒരു വിധികർത്താവായി അതൊരു സാധാരണ മത്സരം മാത്രം ആയിരുന്നിരിക്കാം. തന്നെ വളരെ ആകർഷിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താൻ. വർഷങ്ങൾക്ക് ശേഷമാണ് താരം ഒരു സിനിമ ചെയ്യുന്നത്. ഒരു ചെറിയ ഇടവേള എടുത്ത് ഇരിക്കുകയായിരുന്നു ബോളിവുഡിൽ നിന്നും താരം. ഇപ്പോഴിതാ അതിനുശേഷം ശക്തമായ മടങ്ങിവരവിന് ഷാരൂഖ് ഒരുങ്ങുന്നത്.
ദീപിക പദുക്കോണാണ് ചിത്രത്തിൽ നായിക. ജോൺ എബ്രഹാം ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത വർഷം ജനുവരിയിൽ ചിത്രം പുറത്തിറങ്ങും. ജോൺ എബ്രഹാം നായകനായ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് അറ്റാക്ക്. രണ്ടു ഭാഗങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.