ചുരുക്കം ചില സിനിമകളിലൂടെ തന്നെ മികച്ച സംവിധായകനായി മാറാന്‍ ജിത്തുജോസഫിന് സാധിച്ചു. മലയാള സിനിമയിലെ ഒരു തിരക്കഥാകൃത്തും കൂടിയാണ് ജിത്തുജോസഫ്. ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ ഇതുവരെ അഞ്ച് സിനിമകളാണ് ഒരുങ്ങിയത്. ഇവ അഞ്ചും പുറത്തിറങ്ങി.
താരത്തിന്റെ നിരവധി സിനിമകളുടെ ചിത്രീകരണം തുടരുന്നു.
മൂവാറ്റുപുഴ എംഎല്‍എ ആയിരുന്ന വിവി. ജോസഫിന്റെ മകനാണ് ജിത്തു. എറണാകുളം ജില്ലയിലെ ഇലഞ്ഞിയാണ് ഇദ്ദേഹത്തിന്റെ സ്വദേശം, മലയാളചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന ഒരു ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ്.
2007ല്‍ ആണ് ജിത്തുജോസഫിന്റെ കടന്നുവരവ്.
ഡിക്റ്ററ്റിവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.
പിന്നീട് മമ്മി & മി (2010) മൈ ബോസ് (2012), മെമമറീസ് (2013) ദൃശ്യം (2014), മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ് റൗഡി (2019), ദൃശ്യം 2(2021) തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.
ഇപ്പോള്‍ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ആദ്യമായി കൊച്ചി മെട്രോയില്‍ യാത്രചെയ്ത സന്തോഷമാണ് ജിത്തു പങ്കുവെച്ചത്. ഇവിടെ നിന്ന് പകര്‍ത്തിയ ചിത്രങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇതിന് താഴെ രസകരമായ നിരവധി കമന്റും വരുന്നുണ്ട്. അതേസമയം ചിലര്‍ സിനിമ ദൃശ്യത്തിലെ കഥ കൂട്ടിയിണക്കി കൊണ്ടും കമന്റുകള്‍ ചെയ്യാന്‍ തുടങ്ങി. ഇനി വരുണിനെ ജോര്‍ജ്ജുകുട്ടി മെട്രോ സ്റ്റേഷനിലാണോ കുഴിച്ചിട്ടത് എന്നും പ്രേക്ഷകര്‍ ചോദിക്കുന്നു.