ടോവിനോ തോമസ് ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എ ആര് എം’ അഥവാ അജയന്റെ രണ്ടാം മോക്ഷണം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടോവിനോ ട്രിപ്പിള്‍ റോളില്‍ ആണ് എത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇതിന്റെ സന്തോഷം നടന് ടോവിനോ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിത
സിനിമയെക്കുറിച്ച് സംവിധായകന് ജിതിന് ലാല്‍ പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്.
‘എ ആര് എമ്മിന്റെ ഷൂട്ട് ഇന്നലെ അവസാനിച്ചപ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എന്റെ കഷ്ടപ്പാടുകള്‍ എന്റെ കണ്ണുകളിലൂടെ മിന്നിമറഞ്ഞു. എന്റെ ചിന്തകളില്‍ എ ആര് എം ഉണ്ടായിരുന്ന സമയം മുതല്‍ പിന്തുണ നല്കിയ അവനോട് (ടൊവിനോ) എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
ആദ്യ ദിനം മുതല്‍ അവന്റെ കഠിനാധ്വാനവും അര്‍പ്പണബോധവും പ്രശംസനീയമാണ്. മൂന്നു കാലഘട്ടങ്ങളിലെ മൂന്ന് കഥാപാത്രങ്ങളായിയുള്ള ടൊവിനോയുടെ പകര്‍ന്നാട്ടം കാണാന്‍ കഴിഞ്ഞതില്‍ ഏറെ ഭാഗ്യവാനാണ് ഞാന്‍.
അതിന്റ ഫലം എ ആര് എം സ്ക്രീനുകളില്‍ എത്തുമ്പോള്‍ നിങ്ങള്‍ക്കും ലഭിക്കുമെന്ന് ഉറപ്പാണ്. സുജിത്തേട്ടന്, ഷമീറേട്ടന്‍, ജോമോന് ചേട്ടന്, എന്റെ ഈ യാത്രയില്‍ നെടുംതൂണുകളായി നിന്ന, ഞാന്‍ വിചാരിച്ച പോലെ എന്നെ സിനിമ ഒരുക്കാന്‍ സഹായിച്ച ഇവര്‍ക്ക് ഒരുപാട് നന്ദി ഒപ്പം എന്റെ ടീമിനും’ ജിതിന് ലാല്‍ കുറിച്ചു.
മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്, അജയന്, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്.
നടന്റെ കരിയറിലെ ആദ്യ ട്രിപ്പിള്‍ റോള്‍ ആണിത്. മൂന്നു കാലഘട്ടങ്ങളിലായി മുന്നേറുന്ന കഥയില്‍ വി എഫ് എക്സിനു വളരെയധികം പ്രാധാന്യമുണ്ട്.
അറുപതു കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.
ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്, ഹരീഷ് പേരടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ദീപു നൈനാന് തോമസാണ് സംഗീത സംവിധാനം.
യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ സക്കറിയ തോമസ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്കു, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുക.
ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…
ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…
മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…
ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…
സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…
വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…