Bigboss

ബാത്ത് റൂമിൽ ചെരുപ്പിടാതെ കയറി തിരികെ വന്ന് സോഫയിൽ കാൽ മടക്കിവെച്ചിരിക്കുന്നു.ജാസ്മിനെ നാണംകെടുത്തി ജിന്റോ

ബിഗ്ബോസിന് അകത്തും പുറത്തും വലിയ ചർച്ച ആവുന്നത് ജാസ്മിൻ ജാഫർ ആണ്.മറ്റൊന്ന് ഹൗസിൽ കയറിയശേഷം ഏറ്റവും കൂടുതൽ വീട്ടുകാരും പ്രേക്ഷകരും ചർച്ച ചെയ്തിട്ടുള്ള ഒന്നാണ് ജാസ്മിൻ ജാഫറിന്റെ വ്യക്തിശുചിത്വമില്ലായ്മ. രണ്ട് ദിവസം കൂടുമ്പോൾ മാത്രമെ കുളിക്കാറുള്ളുവെന്നതും ചായ തയ്യാറാക്കുന്നതിനിടെ ചായയിലേക്ക് തുമ്മിയതുമെല്ലാം വലിയ രീതിയിൽ ചർച്ചയായിരുന്നു.പൊതുവെ ടിഷ്യു പേപ്പർ ഉപയോ​ഗിച്ചശേഷം കൃത്യമായി വേസ്റ്റ് ബിന്നിൽ‌ ഇടാതെ പരിസരങ്ങളിൽ ഉപേക്ഷിക്കുകയാണ് ജാസ്മിൻ ചെയ്യാറുള്ളത്. ബാത്ത് റൂമിലെ വാഷിങ് ബെയ്സൺ ഏരിയയിൽ വെച്ച് പലപ്പോഴായി ജാസ്മിൻ ഉപയോ​ഗിച്ച ടിഷ്യു പേപ്പറുകൾ മറ്റ് മത്സരാർത്ഥികൾ കണ്ടെത്തുകയും ഇനി ഇത് ആവർത്തിക്കരുതെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ജാസ്മിൻ ഇതൊന്നും തിരുത്താൻ‌ തയ്യാറായിട്ടില്ല.

- Advertisement -

മറ്റൊന്ന് ശ്രീതുവാണ് ഇന്ന് ജാസ്മിൻ ഉപയോ​ഗിച്ച് ഉപേക്ഷിച്ച ടിഷ്യു പേപ്പറുകൾ റൂമിൽ വിതറി കിടക്കുന്നത് ജിന്റോയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതേ കുറിച്ച് ജിന്റോ ജാസ്മിനോട് ചോദിച്ചപ്പോൾ തന്റെ ടിഷ്യു പേപ്പറുകളല്ലെന്നാണ് ജാസ്മിൻ പറഞ്ഞത്. ഇതോടെ രോഷം പൂണ്ട ജിന്റോ ജാസ്മിനെ ട്രി​ഗർ ചെയ്യാൻ തുടങ്ങി. ജാസ്മിൻ ബാത്ത് റൂമിൽ ചെരുപ്പിടാതെ പോകുന്ന വിഷയമാണ് ജിന്റോ ആദ്യം എടുത്തിട്ടത്. പൊതുവെ ഹൗസിലും ബാത്ത് റൂമിലും ജാസ്മിൻ ചെരുപ്പ് ഉപയോ​ഗിക്കാറില്ല.അതേ കാലുകൾ ഹൗളിലെ കൗച്ചിലും ബെഡ്ഡിലുമെല്ലാം കയറ്റി വെച്ച് ജാസ്മിൻ ഇരിക്കാറുമുണ്ട്. ബാത്ത് റൂമിൽ ചെരുപ്പിടാതെ കയറി തിരികെ വന്ന് സോഫയിൽ കാൽ മടക്കിവെച്ചിരിക്കുന്ന ജാസ്മിനെ കണ്ടതോടെ ജിന്റോയുടെ രോഷം കൂടി. കാൽ താഴ്ത്തിവെക്കാൻ ജിന്റോ പല ആവർത്തി ആവശ്യപ്പെട്ടെങ്കിലും ജാസ്മിൻ അനുസരിച്ചില്ല.ഗബ്രിയും ജാസ്മിനും നോറയും മാത്രമാണ് ഹൗസിൽ ചെരുപ്പ് ഉപയോ​ഗിക്കാതെ നടക്കുന്ന മൂന്നുപേർ. ഹൗസിൽ ഒട്ടും വൃത്തിയില്ലാത്തത് ജാസ്മിനാണ്. ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ വന്നാലെങ്കിലും അൽപം വൃത്തിയിൽ നടന്നുകൂടെ. ഒരു മനുഷ്യന് പ്രധാനമായും വേണ്ട കാര്യമാണ് വ്യക്തി ശുചിത്വം.

 

Anusha

Recent Posts

മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി മുഹമ്മദ് റിയാസ്

ഇന്ന് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ പിറന്നാളാഘോഷിക്കുകയാണ്. ഇദ്ദേഹത്തിന് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെ…

2 hours ago

അന്ന് ഞാൻ കണ്ടത് സിഗരറ്റ് വലിച്ച് നിൽക്കുന്ന ജാസ്മിന്റെ ഉപ്പ,അന്ന് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

ജാസ്മിന്റെ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും…

4 hours ago

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

6 hours ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

17 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

18 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

19 hours ago