Social Media

ആരും ആരോടും ജാഡയൊന്നും വെക്കേണ്ട, കൊറോണ വന്നാല്‍ എല്ലാം തീരും; വീണ്ടും കിടിലന്‍ ചിത്രം പങ്കുവെച്ച് ജിയ, പ്രതികരിക്കാതെ ഋതുവും

ബിഗ് ബോസ് സീസണ്‍ മൂന്നിലെ ശക്തമായ മത്സരാര്‍ത്ഥിയാണ് ഋതു മന്ത്ര. പുറത്ത് ഋതുവിന് നല്ല സപ്പോര്‍ട്ട് കിട്ടിപോകവെയാണ് ഋതുവിന്റെ കാമുകന്‍ ആണെന്ന് സ്വയം പറഞ്ഞ് ജിയ ഇറാനി രംഗത്ത് വന്നത്. ഋതുവിനൊപ്പമുള്ള നിരവധി ചിത്രം പങ്കുവെച്ചാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്. പിന്നാലെ ഋതുവിനെക്കുറിച്ച് പറഞ്ഞ് ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കിയും
ജിയ വാര്‍ത്തകളില്‍ ഇടംപിടിച്ചു.

- Advertisement -

ബിഗ് ബോസില്‍ നിന്നും തനിക്ക് ഒരു പ്രണയം ഉണ്ടെന്ന് പറഞ്ഞ ഋതു ആളുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇഷ്ടം ഉണ്ടെന്നും പുറത്ത് പോവുമ്പോഴേക്കും ആ പ്രണയം അവിടെ ഉണ്ടാവുമോ എന്ന് അറിയില്ല എന്നാണ് താരം പറഞ്ഞത്. ഇപ്പോള്‍ ജിയ ഋതുവിന്റെ കാമുകന്‍ തന്നെയാണോ എന്നാണ് പ്രേക്ഷകരുടെ സംശയം. കാരണം പുറത്ത് വന്ന താരം ഒരു തരത്തിലും ജിയയെക്കുറിച്ച് പറഞ്ഞിട്ടില്ല, മാത്രമല്ല ഇന്‍സ്റ്റയില്‍ നിന്നും അണ്‍ഫോളോ അടിക്കുകയും ചെയ്തിരുന്നു. ഋതു ലൈവില്‍ വന്നപ്പോഴും കമന്റുമായി ജിയ എത്തിയപ്പോഴും ഋതു ഇതിന് മറുപടിയൊന്നും കൊടുത്തിട്ടില്ല.

ഇപ്പോഴും ജിയയെ ഋതു എല്ലാ തരത്തിലും അവഗണിച്ച് കൊണ്ടിരിക്കുകയാണ്.
ഇതിന്റെ കാരണം ഇതുവരെ പ്രേക്ഷകര്‍ക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോഴും തങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോയിട്ട് തകര്‍ക്കുകയാണ് ജിയ. ജിയ ഇറാനിയുടെ അക്കൗണ്ടിലെ മിക്ക പോസ്റ്റിലുകളും ഋതു മന്ത്രയുണ്ട്. അടുത്തിടെയായി ഋതുവിനെ ടാഗ് ചെയ്തുള്ള പോസ്റ്റുകളുമായാണ് ജിയ എത്തിക്കൊണ്ടിരിക്കുന്നത്. ഇതൊക്കെ ഋതു കാണുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ടാഗ് ചെയ്താണ് പോസ്റ്റുകള്‍ ഇടുന്നതെന്നായിരുന്നു മറുപടി. ഋതുവിനെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചും ലൈവ് വീഡിയോയില്‍ അണിചേരണമെന്നറിയിച്ചുമായിരുന്നു നേരത്തെ ജിയ എത്തിയത്.

ഇവിടെ ധാരാളം ചോദ്യം ജിയക്ക് നേരെ ഉയരുന്നുണ്ട്. അതിന് രസകരമായി തന്നെയാണ് ജിയ മറുപടി കൊടുക്കുന്നത്. സ്റ്റാറ്റസൊക്കെ കിടുവാണ്. ഫാന്‍സ് അസോസിയേഷന്റെ കുറവുണ്ടെന്നാണ് തോന്നുന്നതെന്നൊക്കെയായിരുന്നു ആരാധകരുടെ കമന്റുകള്‍. ആര്‍ക്കും പിടികൊടുക്കാതെ പറന്ന് നടക്കുക. എനിക്ക് സമയമുണ്ടെങ്കില്‍ റിപ്ലൈ ചെയ്യും. ആരും ആരോടും ജാഡയോ വല്യ പരിപാടിയോ ഒന്നും വെക്കേണ്ട. കൊറോണ വന്നാല്‍ എല്ലാം തീരും, അപ്പോ ചില്‍ ജീവിതം ആസ്വദിക്കൂ. ഗോസിപ്പൊക്കെ വരട്ടെ, എന്നെക്കുറിച്ച് അറിയേണ്ടവര്‍ എന്നോട് ചോദിക്കട്ടെയെന്നുമായിരുന്നു ജിയ മറുപടി നല്‍കിയത്.

 

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

4 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

4 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

4 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

5 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

5 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

6 hours ago