Kerala News

പായ്ക്കപ്പലില്‍ ലോകം ചുറ്റുന്നതിനിടെ പരുക്ക്; വിദേശ പൗരനെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു

പായ്ക്കപ്പലില്‍ ലോകം ചുറ്റുന്നതിനിടെ കാലിന് പരുക്കേറ്റ് തമിഴ്നാട്ടിലെ കടലില്‍ നങ്കൂരമിട്ട വിദേശ പൗരനെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു. നെതര്‍ലെന്‍ഡ് സ്വദേശി ക്യാപ്ടന്‍ ജെറിയോണ്‍ എലോട്ടിനെയാണ്(48) വിഴിഞ്ഞത്ത് എത്തിച്ചത്. ഇയാള്‍ക്ക് വൈദ്യസഹായം തേടാനും താത്ക്കാലികമായി തങ്ങാനുമുള്ള അനുമതിയും മാരിടൈം ബോര്‍ഡ് അധികൃതര്‍ നല്‍കി.

- Advertisement -

കഴിഞ്ഞം വര്‍ഷം ടാന്‍സാനിയയില്‍ നിന്ന് ഇന്ത്യോനേഷ്യ വഴിയായിരുന്നു ഡര്‍ എന്നു പേരുള്ള തന്റെ ലില്‍ ലോകം ചുറ്റാനായി ജെറിയോണ്‍ പുറപ്പെട്ടത്. സഞ്ചാരത്തിന്റെ ഭാഗമായി ഇന്ത്യന്‍ കടലിലെത്തിയ ജെറിയോണ്‍ ഇടതുകാലിനുണ്ടായ പരുക്ക് വഷളായതോടെ കന്യാകുമാരി ലക്ഷ്യമാക്കി യാത്ര ചെയ്‌തെങ്കിലും യാത്ര തുടരാനായില്ല. തുടര്‍ന്ന് തേങ്ങാപ്പട്ടണം തുറമുഖത്തിനടുത്ത് പായ്കപ്പല്‍ നങ്കൂരമിടുകയായിരുന്നു. വിവരമറിഞ്ഞ സുരക്ഷാ ഏജന്‍സികള്‍ ഇവിടെയെത്തി രേഖകള്‍ പരിശോധിക്കുകയും പരുക്കിന് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് കേരളാ മാരിടൈം അധികൃതരുടെ സഹായം തേടിയതിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റല്‍ പൊലീസിന്റെ സഹായത്തോടെ ഇന്നലെ വിഴിഞ്ഞം തുറമുഖത്തെത്തിച്ചു. തുറമുഖത്തെ സീവേര്‍ഡ് വാര്‍ഫില്‍ അടുപ്പിച്ച പായ്ക്കപ്പലിലാണ് നിലവില്‍ ജെറിയോണ്‍ എലൗട്ട് ഉള്ളത്. ഈ മാസം 28 വരെ തങ്ങാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.

Rathi VK

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

5 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

14 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

15 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

15 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

15 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

16 hours ago