Kerala News

വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ഓടിച്ച് സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ സര്‍വീസില്‍ തിരികെ

വെള്ളക്കെട്ടിലൂടെ അപകടകരമാം വിധം കെഎസ്ആര്‍ടിസിബസ് ഓടിച്ച് സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. അച്ചടക്ക നടപടി നിലനിര്‍ത്തി ജയദീപിനെ ഗുരുവായൂരിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. ഏഴ് മാസത്തെ സസ്‌പെന്‍ഷന്‍ കഴിഞ്ഞാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്.

- Advertisement -

വെള്ളക്കെട്ടിലൂടെ അപകടകരമാം വിധം കെഎസ്ആര്‍ടിസി ബസ് ഓടിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയുടെ മുന്നിലുളള റോഡില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങിയത്. യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്‌തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ജയദീപ് സെബാസ്റ്റ്യനെ ഗതാഗത വകുപ്പ് അന്ന് സസ്പെന്‍ഡ് ചെയ്തത്.

വിവാദത്തിന് പിന്നാലെ ജയദീപ് സോഷ്യല്‍മീഡിയയിലൂടെ സര്‍ക്കാരിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരുന്നു. താന്‍ ആളുകളെ രക്ഷിക്കാനാണ് നോക്കിയതെന്നും സസ്‌പെന്‍ഷന് പിന്നില്‍ രാഷ്ട്രീയമാണെന്നുമായിരുന്നു ജയദീപിന്റെ ആരോപണം. ഗതാഗത മന്ത്രി ആന്റിണി രാജു നേരിട്ട് ഇടപ്പെട്ടാണ് ജയദീപിനെ സസ്‌പെന്‍ഷന്‍ നല്‍കിയത്. നടപടിക്കെതിരെ തബല കൊട്ടിയും പോസ്റ്റുകളെഴുതി ഇട്ടുമാണ് ജയദീപ് പ്രതിഷേധം അറിയിച്ചത്.

Rathi VK

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

5 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

6 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

7 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

7 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

7 hours ago