Film News

നടി ജയഭാരതിയുടെ മകന്‍ കൃഷ് ജെ. സത്താര്‍ വിവാഹിതനായി, ചിത്രങ്ങള്‍ കാണാം

നടി ജയഭാരതിയുടെയും പരേതനായ നടന്‍ സത്താറിന്റെയും മകന്‍ ഉണ്ണികൃഷ്ണന്‍ സത്താര്‍ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ചെന്നൈയില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്. സോനാലി നബീല്‍ ആണ് വധു. കേരള ഹിന്ദു ആചാര പ്രകാരമുള്ള വിവാഹമായിരുന്നു. വധു വരന്മാര്‍ കസവ് സാരിയും മുണ്ടും ഷര്‍ട്ടുമടക്കം കേരള തനിമയുള്ള വസ്ത്രങ്ങളായിരുന്നു വിവാഹത്തിന് വേണ്ടി തിരഞ്ഞെടുത്തത്. വിവാഹത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങളെല്ലാം പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

- Advertisement -

മംമ്തയുടെ നായകനായി ‘ടു നൂറാ വിത്ത് ലവി’ലും ’22 ഫീമെയ്ല്‍ കോട്ടയം’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് ‘മാലിനി 22 പാളയംകോട്ടൈ’യിലും ഇതിന്റെ തെലുങ്ക് പതിപ്പായ ‘ഘട്ടാന’യിലും കൃഷ് അഭിനയിച്ചു. അതിനുശേഷം സിനിമാമേഖലയില്‍ നിന്നും കൃഷ് മാറിനില്‍ക്കുകയായിരുന്നു. ലണ്ടനില്‍ തന്നെ കോക്ടെയ്ല്‍ ബാര്‍ റെസ്റ്റോറന്റ് നടത്തുകയാണ് കൃഷ് ഇപ്പോള്‍.

മകന്റെ വിവാഹത്തിന് നടി ജയഭാരതിയും തിളങ്ങി. സെറ്റ് മുണ്ടും ആഭരണങ്ങളും അണിഞ്ഞാണ് മകന്റെ വിവാഹത്തിന് ജയഭാരതി എത്തിയത്. മാത്രമല്ല വിവാഹത്തിന് പങ്കെടുക്കാനെത്തിയ താരങ്ങളെ സ്വീകരിക്കുകയും അവര്‍ക്കൊപ്പം ഫോട്ടോ എടുക്കുകയുമൊക്കെ ചെയ്തിരുന്നു. വിവാഹം ചെന്നൈയില്‍ ആയിരുന്നെങ്കിലും മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമുള്ള താരങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഇന്ന് വൈകുന്നേരം ചെന്നൈയിലെ സ്വകാര്യ ഹോട്ടലില്‍ വിവാഹ സത്കാരം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Athul

Recent Posts

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

11 mins ago

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

20 mins ago

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

11 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

11 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

12 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

12 hours ago