Bigboss

നോമ്പ് സമയത്താണോ ഇങ്ങനെ പോകുന്നത് ദീനിനെ പറയിപ്പിക്കാൻ സമുദായത്തിനെ പറയിപ്പിക്കാൻ.ഇത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല

മലയാളം ബി​ഗ്ബോസ് സീസൺ 6 വലിയ മാറ്റങ്ങളോടെയാണ് വന്നത്.ഫൈനല്‍ 5 മത്സരാർത്ഥികളില്‍ ഒരാള്‍ ജാസ്മിനായിരിക്കുമെന്നാണ് താരത്തെ ഇഷ്ടപ്പെടുന്ന ബിഗ് ബോസ് പ്രേക്ഷകർ പറയുന്നത്.ഇപ്പോഴിതാ ജാസ്മിന്റെ ജീവിതത്തെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് ഒരു ബിഗ് ബോസ് പ്രേക്ഷക പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമായി മാറുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.ഇപ്പോഴിതാ ജാസ്മിന്റെ ജീവിതത്തെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് ഒരു ബിഗ് ബോസ് പ്രേക്ഷക പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമായി മാറുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.ജാസ്മിൻ ആദ്യം സോഷ്യൽ മീഡിയയിൽ വന്നത് തട്ടമൊന്നും ഇടാതെ ഡാൻസ് ഒക്കെ ചെയ്തുകൊണ്ടായിരുന്നു. സ്വാഭാവികമായും അതിന്റെ പേരിൽ സൈബർ ബുള്ളീയിങ് ഒരുപാട് നേരിട്ടിട്ടുണ്ട് എന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ. അവസാനം നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രെഷർ സഹിക്കാൻ കഴിയാതെ എല്ലാം ഉപേക്ഷിച്ചു ഇൻസ്റ്റാ പ്രൊഫൈൽ അടക്കം കളഞ്ഞു അവർ സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നു. തുടർന്ന് ഇഷ്ടപ്പെട്ട ആളുമായി വിവാഹ നിശ്ചയം നടക്കുന്നു. ആളുടെ വീട്ടുകാരുടെ നിർബന്ധപ്രകാരമാണോ എല്ലാം ഉപേക്ഷിച്ചത് എന്നതും സംശയാസ്പതമാണ്.

- Advertisement -

അങ്ങിനെ ഇരിക്കുമ്പോ ജാസ്മിന്റെ ഉപ്പയ്ക്ക് പെട്ടെന്ന് ഒരു സ്ട്രോക്ക് വരുന്നു, ഹോസ്‌പിറ്റലൈസ്‌ഡ്‌ ആകുന്നു. മീൻ കച്ചോടം നടത്തി വരുന്ന ആൾക്ക് പിന്നീട് ജോലിക്ക് പോകാൻ പറ്റാതെ വരുന്നു. സ്വാഭാവികമായും കുടുംബത്തിന്റെ ചുമതല പിന്നീട് മൂത്തമകളായ ജാസ്മിന് ഏറ്റെടുക്കേണ്ടി വരുകയും കുടുമ്പം പുലർത്താൻ വേണ്ടി യുട്യൂബ് ചാനലും മറ്റു സോഷ്യൽ മീഡിയകളും വീണ്ടും തുടങ്ങുകയും ചെയ്യുന്നു. എന്നാൽ മുന്നത്തെതിൽ വ്യത്യസ്തമായി വളരെ ദീനിയായി തട്ടമൊക്കെ ഇട്ടുകൊണ്ട് ആർക്കും പ്രത്യേകിച്ച് കുറ്റമൊന്നും പറയാൻ ഇട കൊടുക്കാതെയായിരുന്നു രണ്ടാം വരവ്‌. തിരിച്ചു വരവ്‌ വൻ വിജയമാകുന്നു. രണ്ട്‌ മൂന്നു മാസം കൊണ്ട് തന്നെ 1 മില്യണ്‍ സബ്സ്ക്രൈബേർസ് കടക്കുന്നു.

എന്നിരുന്നാലും മറ്റു ഇൻഫ്ളുവൻസേഴ്‌സിനുള്ളപോലത്തെ ഒരു ഫ്രീഡം ഇവർക്ക് ഉണ്ടായിരുന്നില്ല. പലരെയും പേടിച്ചു ഒരുപാട് ലിമിറ്റേഷനു ഉള്ളിൽ നിന്ന് കൊണ്ട് വേണമായിരുന്നു ഇവർക്ക് ജോലി ചെയ്യാൻ. സ്വാഭാവികമായും ഒരു പോയിന്റിൽ എത്തിയപ്പോൾ കല്യാണം മുടങ്ങുന്നു. ശേഷം സ്വന്തം പ്രയത്നം കൊണ്ട് വീട്‌ പുലർത്തുന്ന, ഉപ്പയെയും ഉമ്മയേയും നോക്കുന്ന, അനിയനെ പഠിപ്പിക്കുന്ന അവർ മറ്റുള്ളവരുടെ ഗുഡ് സെർറ്റിഫിക്കേറ്റിനെക്കാൾ സ്വന്തം സന്തോഷമാണ് വലുത് എന്ന് തിരിച്ചറിയുകയും ഇഷ്ട്ടമുള്ള പോലെ വീഡിയൊ ചെയ്യാൻ തുടങ്ങുകയും ചെയ്യുന്നു. പിന്നീട് ഉണ്ടായ ബുള്ളീയിങ് അതിഭീകരമായിരുന്നു. സപ്പോർട്ട് ചെയ്‌ത ആളുകളൊക്കെ തെറിയഭിഷേകം നടത്തുന്നു, കാശും പ്രശസ്തിയുമൊക്കെ ആയപ്പോ പയ്യനെ തേച്ചു എന്നൊക്കെ പറഞ്ഞു അപമാനിക്കുന്നു. അതിന് പയ്യൻ തന്നെ വന്ന് മറുപടി കൊടുക്കുന്നു, ജാസ്മിൻ തേച്ചതല്ല, മറ്റു പല കാരണങ്ങൾ കൊണ്ട് മുന്നോട്ട് ഒത്തുപോകില്ലെന്ന് കണ്ടപ്പോൾ എല്ലാരും കൂടെ എടുത്ത തീരുമാണ് എന്റെ പേര് പറഞ്ഞു ആരും അവരെ കുറ്റം പറയരുത് എന്ന് പറഞ്ഞോണ്ട്.അങ്ങിനെ പോകുമ്പോഴാണ് മറ്റോരു സോഷ്യല്‍ മീഡിയ താരവുമായി ജാസ്മിന് ഒരു ഇഷ്യൂ ഉണ്ടാകുന്നത്. ആ ഇഷ്യൂയിൽ ശരി ജാസ്മിന്റെ ഭാഗത്താണ് എന്ന് മനസിലാക്കിയ ഓഡിയൻസ് മുഴുവൻ വീണ്ടും ജാസ്മിൻ സപ്പോർട്ടേഴ്‌സ് ആകുന്നു. അങ്ങിനെ നിലവിൽ വലിയ ഹേറ്റേഴ്‌സ് ഒന്നും ഇല്ലാതെ പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ജാസ്മിന്റെ ബിബി എൻട്രി. ഇപ്പൊ വീണ്ടും കുറേ എണ്ണം തുടങ്ങീട്ടുണ്ട്. നോമ്പ് സമയത്താണോ ബിബി പോകുന്നത് ദീനിനെ പറയിപ്പിക്കാൻ സമുദായത്തിനെ പറയിപ്പിക്കാൻ എന്നൊക്കെ പറഞ്ഞോണ്ട്. അവരുടെ ബിബി പോകുന്ന ഷോർട്സിൽ ഒക്കെ കുറേ അങ്ങിനത്തെ കമന്റ്സ് ആണ് ഉള്ളത്. പക്ഷേ തീയിൽ കുരുത്തത് വെയിലത്ത് വാടില്ലല്ലോ. ഇത്രേം വലിയ ബുള്ളീയിങ് ഒക്കെ ചങ്കൂറ്റത്തോടെ നേരിട്ട ജാസ്മിന് ബിബിയൊക്കെ നിസ്സാരം. ജാസ്മിന്‍ ബിബിയിൽ പോയിട്ടുണ്ടെങ്കിൽ തിരിച്ചു വരുന്നത്‌ കപ്പും കൊണ്ടായിരിക്കും.

Anusha

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

5 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

6 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

12 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

17 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago