മലയാളികൾക്ക് ഇഷ്ടമുള്ള ടെലിവിഷൻ പരിപാടിയാണ് ബിഗ്ബോസ്.ഇത്തവണത്തെ ബഗ്ബോസിൽ സംഭവ ബഹുലമായ നിരവധി കാര്യങ്ങൾ സംഭവിക്കുന്നുണ്ട്.ഇത്തവണ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്ന രണ്ട് പേരാണ് ഗബ്രിയും ജാമിനും.ശനിയാഴ്ച എല്ലാവരെയും പൊളിച്ചടുക്കി കട്ടക്കലിപ്പിലായിരുന്ന ലാലേട്ടന് ഇന്ന് നല്ല മൂഡിലായിരുന്നു. ചിരിച്ചും കളിച്ചും തമാശകള്‍ പറഞ്ഞും ഈസ്റ്റര്‍ ദിന എപ്പിസോഡ് മനോഹരമാക്കി. രസകരമായ കുറേയേറെ ഗെയിമുകളും ചിരിക്കാനുള്ള സന്ദര്‍ഭങ്ങളും എന്റര്ടൈന്മെന്റും എല്ലാം ഇന്നത്തെ എപ്പിസോഡില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ ഗെയിമിന് ഇടയില്‍ ജാസ്മിന് പറഞ്ഞ ഒരു കാര്യമാണ് ഗബ്രിയെ വേദനിപ്പിച്ചത്.
പവര്‍ ടീം അംഗങ്ങള്‍ കുറവായതിനാല്‍ മൂന്നു ടീമില്‍ നിന്നുമായി മൂന്ന് പേരെ പരിഗണിച്ച് അതില്‍ ഒരാളെ പവര്‍ ടീമിലേക്ക് എടുക്കാം എന്ന് ലാലേട്ടന് പറഞ്ഞു. ഞാനും ഗബ്രിയും ഒരുമിച്ചാണ് കളിക്കുന്നത് എന്നല്ലേ എല്ലാവരും പറയുന്നത്, അതുകൊണ്ട് ഞങ്ങള്‍ രണ്ട് ടീമിലായാല് നന്നായിരുന്നു, ഞങ്ങളില്‍ ആര് പോയാലും സന്തോഷം എന്നായിരുന്നു ജാസ്മിന് പറഞ്ഞത്. കോമ്പോ പിരിഞ്ഞു എന്ന് കാണിക്കാനുള്ള ജാസ്മിന്റെ ശ്രമം പക്ഷെ ഗബ്രിയ്ക്ക് മനസ്സിലായില്ല.എപ്പിസോഡ് അവസാനിപ്പിച്ച് ലാലേട്ടന് പോയി. അതിന് ശേഷമായിരുന്നു ഗബ്രിയുടെ പിണക്കവും ഇണക്കാനുള്ള ജാസ്മിന്റെ ശ്രമവും. ഭക്ഷണം പോലും വേണ്ട എന്ന് പറഞ്ഞ്, ചൊടിച്ച് കിടക്കുകയായിരുന്നു ഗബ്രി. എന്നെ നോക്ക്, നോക്ക് എന്ന് പറഞ്ഞ് ജാസ്മിന് പിണക്കം മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. ഈസ്റ്റര്‍ ദിനമായിട്ട് ബിഗ് ബോസ് ടീം നല്കിയ നല്ല ഫുഡ്ഡ് ഒക്കെയുണ്ടായിട്ടും ദേഷ്യത്തിന്റെ പുറത്ത് ഗബ്രി കഴിച്ചില്ല. വിളിച്ചിട്ട് വരാതെയായപ്പോള്‍ ജാസ്മിന് പോയി കഴിക്കുകയും ചെയ്തു.
മറ്റൊന്ന് തങ്ങളുടെ കോമ്പോ രണ്ട് പേര്‍ക്കും പാരയാണെന്ന് അറിഞ്ഞിട്ടും, അത് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ രണ്ട് പേരും നടത്തുമ്പോഴും എന്തിനാണ് വീണ്ടും ഈ നാടകം എന്നാണ് പ്രേക്ഷകരുടെ ചോദ്യം. ഇക്കാര്യം പറഞ്ഞ് ജാസ്മിനോട് പിണക്കമാണ് എന്ന് ആരെ കാണിക്കാനാണ്, അതും ഗെയിം സ്ട്രാറ്റജിയാണോ എന്നൊക്കെയുള്ള ചോദ്യം ഉയരുന്നുണ്ട്.