സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.ജാസ്മിനും ഗബ്രിക്കുമെതിരായ സിബിന്റെ നീക്കങ്ങളിൽ എല്ലാം തന്നെ പൊതുവെ ഹൗസിലെ മറ്റ് മത്സരാർത്ഥികൾ സിബിനൊപ്പം തന്നെ നിൽക്കാറുണ്ട്. എന്നാൽ ഏറ്റവും പുതിയ പ്രമോയിൽ സിബിനെതിരെ അഭിഷേക് അടക്കമുള്ള മത്സരാർത്ഥികൾ രംഗത്തെത്തുകയാണ്. ജാസ്മിനെതിരെ സിബിൻ മോശമായ ആംഗ്യം കാണിച്ചതോടെയാണ് ഇത്. തന്നോട് സിബിൻ മോശമായ ആഗ്യം കാണിച്ചെന്ന് പറഞ്ഞുകൊണ്ട് ജാസ്മിൻ പൊട്ടിത്തെറിക്കുന്നത് പ്രമോയിൽ കാണാം. ഹൗസ്മേറ്റ് എല്ലാവരും ചേർന്ന് സംസാരിക്കുന്നതിനിടയിലാണ് സംഭവം. പെട്ടെന്ന് നിങ്ങൾ എന്ത് ആക്ഷനാണ് കാണിച്ചതെന്ന് ചോദിച്ച് വളരെ രോഷത്തോടെ സിബിനരികിലേക്ക് പാഞ്ഞടുക്കുന്ന ജാസ്മിനാണ് പ്രമോയിൽ ഉള്ളത്.
അതേ സമയം താനൊരു ആക്ഷനും കാണിച്ചില്ലെന്നാണ് സിബിൻ പ്രതികരിക്കുന്നത്. ഇതോടെ എന്ത് ആക്ഷനാണ് കാണിച്ചതെന്ന് താൻ തന്നെ കാണിച്ച് തരാമെന്ന് ജാസ്മിൻ പറയുന്നുണ്ട്. ഇതിനിടയിൽ അഭിഷേകിനോട് അഭി നീ കണ്ടതല്ലേ എന്ന് ചോദിക്കുമ്പോൾ കണ്ടു എന്ന് അഭിഷേകും പറയുന്നുണ്ട്. എന്തായാലും ഇന്നത്തെ എപ്പിസോഡിൽ ഇത് വിശദമായി തന്നെ അത് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നതാണ്.
ഈ സീസണിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ജാസ്മിൻ-ഗബ്രി കൂട്ടുകെട്ടിനെതിരാണ് സിബിന്റെ ഗെയിം എന്നതും പ്രേക്ഷകരെ സിബിനിലേക്ക് അടിപ്പിച്ചിട്ടുണ്ട്.അതേ സമയം ഇരുവരും തന്നെയാണ് തന്റെ പ്രധാന എതിരാളി എന്ന് തോന്നിപ്പിക്കും വിധത്തിലാണ് ഹൗസിലെ സിബിന്റെ ഗെയിം. ആദ്യ ഡീബേറ്റ് ടാസ്കിൽ ഇരുവരേയും അടിച്ചിരുത്തികൊണ്ട് സിബിൻ നടത്തിയ പ്രതികണങ്ങൾ ഇതിന്റെ വ്യക്തമായ തെളിവാണെന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടിയത്.