Bigboss

ഞാന്‍ കഷ്ടപ്പെട്ട് വാപ്പയയുടെ ചികിത്സയൊക്കെ നടത്തി. വാപ്പയുടെ ഷീട്ട് കളി എല്ലാം തകര്‍ത്തു.മീൻ കച്ചവടമായിരുന്നു വാപ്പയ്ക്ക്.

മലയാളികൾക്ക് സുപരിചിതമാണ് ജാസ്മിൻ.ബിഗ് ബോസ് സീസണ്‍ 6 ആദ്യ ആഴ്ചകളില്‍ തന്നെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍ ജാഫര്‍. ലൈഫ് സ്റ്റോറി സെഗ്മെന്റില്‍ തന്റെ ജീവിത കഥ തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോള്‍ ജാസ്മിന്‍.മദ്യപാനം മാത്രമല്ല ജീവിതം തകര്‍ക്കുന്നത്, ഷീട്ട് കളിയും തകര്‍ക്കും എന്നാണ് ജാസ്മിന്‍ തന്റെ ജീവിതം കൊണ്ട് പറയാന്‍ ശ്രമിക്കുന്നത്. മീന്‍ കച്ചവടമായിരുന്നു വാപ്പയ്ക്ക്. എന്നാലും പത്താം ക്ലാസ് വരെ നല്ല ആഷ് പോഷ് ലൈഫ് ആയിരുന്നു. സിബിഎസ്ഇ ആണ് പഠിച്ചതൊക്കെ. എന്നാല്‍ വാപ്പയുടെ ഷീട്ട് കളി എല്ലാം തകര്‍ത്തു. അന്‍പത് ലക്ഷം രൂപയോളം കടമുണ്ടായിരുന്നു. വീടിന്റെ വാതില്‍ തുറന്നാല്‍ കടക്കാരെ കൊണ്ടുള്ള ബഹളം. എന്തൊക്കെ പറഞ്ഞാലും ഉമ്മയെക്കാള്‍ എനിക്കടുപ്പം വാപ്പയോട് തന്നെയായിരുന്നു. പ്ലസ് ടുവിന് എല്ലാം നല്ല മാര്‍ക്കോടു കൂടെ തന്നെയാണ് പാസായത്. മെറിറ്റില്‍ കോളേജ് അഡ്മിഷനും കിട്ടി. പക്ഷെ ബസ് യാത്രയ്ക്കുള്ള കാശില്ലാത്തത് കൊണ്ട് തന്നെ പഠനം ഒരു വര്‍ഷം നീണ്ടു പോയിരുന്നു. കൂട്ടുകാരികള്‍ ഭക്ഷണം തന്ന അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ട്.

- Advertisement -

എങ്ങനെയെങ്കിലും കുടുംബം രക്ഷപ്പെടുത്തണം എന്നതായിരുന്നു എന്റെ ചിന്ത. അങ്ങനെ യൂട്യൂബ് ചാനല്‍ തുടങ്ങി, ചെറിയ വരുമാനമൊക്കെ അതില്‍ നിന്ന് വരാനും തുടങ്ങി. അങ്ങനെ വാപ്പയുടെ കടങ്ങള്‍ എല്ലാം ഞാന്‍ തീര്‍ത്തു. ഒന്നുമില്ലാതിരുന്ന വീട് മോടിപിടിപ്പിച്ചു. വീട്ടുകാര്‍ക്ക് വേണ്ടി മാത്രം ജീവിച്ച ആളാണ് ഞാന്‍. എനിക്കൊരു നിക്കര്‍ പോലും വാങ്ങുമായിരുന്നില്ല, എല്ലാം അവര്‍ക്ക് വേണ്ടിയാണ്. ആ സമയത്താണ് ജീവിതത്തിലേക്ക് മറ്റൊരാള്‍ വരുന്നത്. എന്റെ കല്യാണം ഉറപ്പിച്ചു.അദ്ദേഹത്തെ കുറിച്ച് എനിക്ക് പറയാതെ വയ്യ, ഞാന്‍ എല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുന്നത് കണ്ട് എന്നെ കൂട്ടിക്കൊണ്ടു പോയി ഇരുപത്തിമൂവ്വായിരം ഉറുപ്പികയുടെ ഡ്രസ്സൊക്കെ വാങ്ങി തന്നിരുന്നു. എന്റെ എയര്‍ഹോസ്റ്റസിന് പഠിക്കാന്‍ വിട്ടു. പക്ഷെ ഒരു ഘട്ടം എത്തിയപ്പോള്‍ കല്യാണം മുടങ്ങിപ്പോയി. അവരുടെ ഭാഗത്ത് നിന്നുള്ള പ്രശ്‌നമായിരുന്നു. അത് എന്നെ മാനസികമായി വല്ലാതെ തളര്‍ത്തി.

ആ സമയത്താണ് വാപ്പയ്ക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നത്. ഒരുപാട് ബ്ലോക്കുണ്ട്. അതിലൊന്ന് സിവിയര്‍ ആയിരുന്നു. ആ ബ്ലോക്ക് നീക്കി. കാശൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ കഷ്ടപ്പെട്ട് വാപ്പയയുടെ ചികിത്സയൊക്കെ നടത്തി. മീന്‍ കച്ചവടത്തിന് വേണ്ടി താന്‍ ഇറങ്ങി തിരിച്ചതിനെ കുറിച്ച് ജാസ്മിന്‍ പറയുമ്പോഴേക്കും ബസര്‍ അടിച്ചു, കഥ നിര്‍തുകയായിരുന്നു.

Anusha

Recent Posts

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

57 mins ago

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

1 hour ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

3 hours ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

3 hours ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

14 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

15 hours ago