തീർത്തും അപ്രതീക്ഷമായാണ് കഴിഞ്ഞ ദിവസം അപ്സര പുറത്ത് പോയത്.ഫൈനല്‍ ഫൈവിലെങ്കിലും അപ്സര എത്തുമെന്ന് കാര്യം പ്രേക്ഷകര്‍ക്ക് ഉറപ്പായിരുന്നു.ബിഗ് ബോസ് ആരാധകരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അപ്സരയെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് നിറയുന്നത്.അപ്സരയെ അഭിനന്ദിക്കാനുള്ള പോസ്റ്റാണെന്ന് പറഞ്ഞാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന് കുറിപ്പുമായി എത്തിയിരിക്കുന്നത്. ‘നിന്നെ കൊണ്ട് പറ്റുന്ന പണിക്ക് നിന്നാല്‍ പോരെ എന്ന റോക്കിയുടെ പരിഹാസത്തിന് തന്റെ ക്യാപ്റ്റിന്‍സി ടാസ്കിലെ മികവുറ്റ പ്രകടനത്തിലൂടെ മുഖമടച്ച് മറുപടി കൊടുത്ത് കൊണ്ടാണ് അപ്സര ക്യാപ്റ്റിന്‍സി ടാസ്ക് വിന് ചെയ്തത്.
വീക്കെന്‍ഡ് എപ്പിസോഡില്‍ മലയാളം സീസണില്‍ ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത മികച്ച ക്യാപ്റ്റിന് എന്ന അവാര്‍ഡും കരസ്ഥമാക്കി. പങ്കെടുക്കുന്ന എല്ലാ ടാസ്കിലും തന്റെ ടീം മികച്ച് നിക്കുവാന് ഗൈഡന്‍സ് കൊടുക്കുന്ന മികച്ച ലീഡര്‍ ആയിരുന്നു അപ്സര.
ആര്‍ക്ക് എന്ത് പ്രശ്നം വരുമ്പോഴും അവരെ വിളിച്ചിരുത്തി പറയാന്‍ ഉള്ളത് കേള്‍ക്കാനും ആശ്വസിപ്പിക്കാനും ഉള്ള അപ്സരയുടെ മനസ്സ് എടുത്ത് പറയേണ്ടതാണ്. കിട്ടുന്ന എല്ലാ ഗ്രൂപ്പ് ടാസ്കിലും ഇന്‍ഡിവിജ്വുല്‍ ആയും മികച്ച പെര്‍ഫോമന്‍സ് കാഴ്ച വെച്ചു. പറയേണ്ടത് ആരുടേയും മുഖത്ത് നോക്കി പറഞ്ഞു.ഇന്നലെ എവിക്ഷന് ശേഷം ജാസ്മിന് പറഞ്ഞത് അപ്സര ഇല്ലാതെ ഇനി ഇവിടെ ഒരു കാര്യം എങ്ങനെ ചെയ്യണം എന്ന് അറിയില്ല എന്നാണ്. അതായത് അപ്സര ആ വീട്ടില്‍ ഓള് ഇന്‍ ഓള് ആയിരുന്നു. അപ്സരയുടെ ഹൈലൈറ്റ്സ് വീഡിയോ ഈ സീസണിലെ തന്നെ വണ്‍ ഓഫ് ദി ബെസ്റ്റ് ആയിരുന്നു.
അപ്സരയുടെ പകുതി കോണ്ടെന്റ് എങ്കിലും അവിടെ ഏതെങ്കിലും പുരുഷ മത്സരാര്‍ഥി കൊടുത്തിരുന്നെങ്കില്‍ പണ്ടേക്ക് പണ്ടേ രാജാവ് ആകേണ്ടത് ആയിരുന്നു. അപ്സര ടോപ് ഫൈവ് അര്‍ഹിച്ചിരുന്നു. ഈ സീസണിലെ ഫയര്‍ ബാന്‍ഡ് അപ്സര ആയിരുന്നുവെന്നും’ പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.