Kerala News

കോട്ടയത്ത് ഇനി ഈ ബാങ്ക് പ്രവര്‍ത്തിക്കണോയെന്ന് ഡിവൈഎഫ്‌ഐ തീരുമാനിക്കും; വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജെയ്ക്ക് സി തോമസ്

കോട്ടയം; വായ്പാ കുടിശ്ശികയുടെ പേരില്‍ കര്‍ണാടക ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നു വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. കര്‍ണാടക ബാങ്കിന്റെ കോട്ടയം നാഗമ്പടത്തെ ശാഖയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം.

- Advertisement -

കോട്ടയത്ത് ഇനി ഈ ബാങ്ക് പ്രവര്‍ത്തിക്കണോയെന്ന് ഡിവൈഎഫ്‌ഐ തീരുമാനിക്കുമെന്ന് ജെയ്ക് സി. തോമസ് വ്യക്തമാക്കി. ”ഒരു മൃതദേഹവുമായി സമരം ചെയ്യേണ്ടിവരുന്ന അങ്ങേയറ്റം ദുരന്തപൂര്‍ണമായ സാഹചര്യം ആദ്യമായിട്ടായിരിക്കാം. ഇതിനി ആവര്‍ത്തിക്കാതിരിക്കട്ടെ.

കര്‍ണാടക ബാങ്ക് പോലുള്ളവ ഇനി ഈ കോട്ടയത്ത് പ്രവര്‍ത്തിക്കണോ വേണ്ടയോയെന്ന് ഡിവൈഎഫ്‌ഐ തീരുമാനിക്കും. അതു നിങ്ങള്‍ക്കുള്ള താക്കീതാണ്. നിങ്ങള്‍ ഓര്‍മിച്ചുകൊള്ളണം എന്നും ജെയ്ക്ക് പറഞ്ഞു.

കോട്ടയം കുടയംപടിയില്‍ ക്യാറ്റ് വാക്ക് എന്ന പേരില്‍ ചെരുപ്പ് കട നടത്തുന്ന കോട്ടയം കുടമാളൂര്‍ അഭിരാമം വീട്ടില്‍ കെ.സി. ബിനുവിന്റെ (50) മുതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധവും.

ബാങ്കിങ് ആപ്പുകളുടെയും മറ്റുംപേരില്‍ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. സാധാരണക്കാരായ മനുഷ്യന്റെ അവസാന നാണയത്തുട്ടുകള്‍ അവരില്‍നിന്ന് പിഴിഞ്ഞ് ഊറ്റിയെടുത്ത് തടിച്ചുവീര്‍ക്കാന്‍ വേണ്ടിയാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലെ പുതുതലമുറ ബാങ്കുകള്‍ ശ്രമിക്കുന്നത്.

അതിന്റെ ഏറ്റവും ഒടുവിലത്തെ അനുഭവമാണ് കര്‍ണാടക ബാങ്കില്‍നിന്ന് ഉണ്ടായിട്ടുണ്ടത്.ബിനുവിന്റെ മൃതദേഹത്തിന് അരികിലിരുന്ന് കുടുംബം ഏങ്ങലിടിച്ചു പറയുന്നു രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ആകെയുണ്ടായിരുന്ന ഓട്ടോറിക്ഷ വില്‍പ്പന നടത്തി ഉണ്ടായിരുന്ന കുടിശിക പൂര്‍ണമായും അടച്ചുതീര്‍ത്തിരുന്നു.

വീണ്ടും ബാങ്കില്‍നിന്ന് മാനേജറും വിളിച്ച് പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടു. വാട്‌സാപ് മുഖാന്തരം അവരയച്ച വോയിസ് നോട്ടുകള്‍ ഇപ്പോഴും കുടുംബത്തിന്റെ കൈവശമുണ്ട്.

ഓരോ തവണയും വീട്ടിലെത്തി ഭീഷണിപ്പെടുത്തുമായിരുന്നത്രേ. അതോടൊപ്പം കടയില്‍ക്കയറി അവരുടെ വ്യാപാരത്തില്‍നിന്നു കിട്ടുന്ന പണം ബാങ്കിന്റെ ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് എടുത്തുകൊണ്ടുപോകുമായിരുന്നത്രേ.എന്താണ് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത്.-ജെയ്ക്ക് ചോദിക്കുന്നു.

ഇങ്ങനെയാണ് പുതുതലമുറ ബാങ്കുകള്‍ മുന്നോട്ടുപോകുന്നതെങ്കില്‍ അവര്‍ക്കൊരു താക്കീതും നല്‍കുന്നു. ഇങ്ങനെയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍… ഏതെങ്കിലുമൊരു വ്യാപാരിയുടെ കടയില്‍ക്കയറി അവരുടെ ചില്ലിക്കാശ് പിടിച്ചുപറിച്ചുകൊണ്ടുപോയാല്‍…

അതില്‍നിന്ന് ലാഭം ഊറ്റിക്കുടിച്ച് വളരാമെന്നു വിചാരിച്ചാല്‍… കര്‍ണാടക ബാങ്ക് പോലുള്ളവ ഇനി ഈ കോട്ടയത്ത് പ്രവര്‍ത്തിക്കണോ വേണ്ടയോയെന്ന് ഡിവൈഎഫ്‌ഐ തീരുമാനിക്കും. അതു നിങ്ങള്‍ക്കുള്ള താക്കീതാണ്. നിങ്ങള്‍ ഓര്‍മിച്ചുകൊള്ളണം” ജെയ്ക് സി. തോമസ് കൂട്ടിച്ചേര്‍ത്തു.

Abin Sunny

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

10 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

10 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

11 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

11 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

11 hours ago