മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടാണ് ജഗതീ ശ്രീകുമാര്‍. മലയാള സിനിമയ്ക്ക് ഒട്ടനവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള ജഗതി വാഹനാപകടത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ്.
വാഹനാപകടത്തില്‍ പരുക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്നങ്ങള്‍ കാരണം വര്‍ഷങ്ങളായി ജഗതി അഭിനയരംഗത്ത് ഇല്ലായിരുന്നു.ആരോഗ്യ സ്ഥിതിയില്‍ പുരോഗിതയുണ്ട്.
താരത്തിന്റെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് മലയാളികള്‍. ഇതിനിടയില്‍ അടുത്തിടെ ‘സിബിഐ’ സിനിമയുടെ അഞ്ചാം ഭാഗത്തിലൂടെ ജഗതി വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.
വിക്രം എന്ന കഥാപാത്രമായിട്ടായിരുന്നു ജഗതി എത്തിയത്. മലയാളികള്‍ക്കിടയില്‍ ഇത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത മകള്‍ക്കൊപ്പം പാട്ടുപാടുന്ന ജഗതിയുടെ വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
‘ക്യാഹൂവാ തേരാവാദ്’ എന്ന പ്രശസ്തമായ റാഫി ഗാനമാണ് പാര്‍വതിയും ജഗതി ശ്രീകുമാറും ചേര്‍ന്ന് പാടുന്നത്. പാട്ട് പാടാം എന്ന് പറഞ്ഞുകൊണ്ട് പാടിത്തുടങ്ങുന്ന പാര്‍വ്വതിയും മകള്‍ക്ക് ഒപ്പം ചേരുന്ന ജഗതിയെയുമാണ് വീഡിയോയില്‍ കാണുന്നത്.
ജഗതിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം മകള്‍ പാര്‍വതിയുടെയും ജഗതിയുടെയും പാട്ട് ഹിറ്റായിരിക്കുകയാണ്.
ജഗതിയുടെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അതേസമയം ‘സിബിഐ’ സിനിമയില്‍ കഥാഗതിയില്‍ ‘സേതുരാമയ്യര്‍’ക്ക് കേസ് അന്വേഷണത്തില്‍ ഒരു തുമ്പു നല്കുന്ന ഭാഗമായിരുന്നു ജഗതിക്ക് അഭിനയിക്കേണ്ടിയിരുന്നത്.
ശരീരത്തിന്റെ ചലനത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും കഥാ സന്ദര്‍ഭത്തിന് ആവശ്യമായ തരത്തില്‍ ഭാവങ്ങള്‍ ജഗതി അവതരിപ്പിച്ചു. ജഗതി പരസ്യ ചിത്രങ്ങളുടെയും ഭാഗമായി അഭിനയത്തില്‍ സജീവമാകുകയാണ്.