Film News

മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥപോലെ വിചിത്രം; സമ്മര്‍ ഇന്‍ ബത്‌ലഹേം ഇറങ്ങിയിട്ട് 23 വര്‍ഷം പിന്നിടുമ്പോള്‍

ആ സുന്ദരിമാരില്‍ ആരാണ് രവി ശങ്കറിന് ആ പൂച്ചക്കുട്ടിയെ അയച്ചത്, താന്‍ അറിയാതെ തന്നെ സ്‌നേഹിക്കുന്ന ആ പ്രണയിനിയെ കണ്ടെത്താന്‍ ഡെന്നിസും, രവി ശങ്കറും, മോനായിയു, അഭിരാമിയുമെല്ലാം കിണഞ്ഞ് ശ്രമിച്ചിട്ടും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ചിത്രം ‘സമ്മര്‍ ഇന്‍ ബത്‌ലഹേം കാണുമ്പോള്‍ പ്രേക്ഷകരും ആ സുന്ദരിമാരില്‍ ഓരോ ആളുടെ പേര് വിളിച്ചു പറയാറുണ്ട്. ഇപ്പോഴും ആളെ അറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംഷ ഉണ്ട്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍ കഴിയുമ്പോഴും സിനിമ ഇറങ്ങിയിട്ട് 23 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സുരേഷ് ഗോപിയും ജയറാമും മഞ്ജുവും മോഹന്‍ലാലും എല്ലാം ഒരേ സ്‌ക്രീനില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ ആ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

- Advertisement -

എത്രകണ്ടാലും മതിവരാത്ത ചിത്രങ്ങളിലൊന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ തകര്‍ത്തഭിനയിച്ച സിനിമ ഇറങ്ങിയിട്ട് 23 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇന്നും ഇതിലെ കഥയും കഥാപാത്രങ്ങളും പ്രേക്ഷ മനസില്‍ ഉണ്ട്. ഇന്നും ഹിറ്റ് ചിത്രങ്ങളുടെ കൂട്ടത്തില്‍ തന്നെയാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം . 23 വര്‍ഷങ്ങള്‍ കഴിയുമ്പോഴും മലയാളികള്‍ ടിവിയില്‍ വരുമ്പോള്‍ പോലും ആകാംക്ഷയുടെ കാണുന്ന സിനിമയാണിത്. ഇപ്പോഴിതാ ഇതേ കുറിച്ച് പറഞ്ഞതാണ് സുരേഷ് ഗോപി എത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രം ഇറങ്ങിയിട്ട് 23 വര്‍ഷങ്ങളായി എന്ന് നടന്‍ ഓര്‍മ്മപ്പെടുത്തുന്നത്.

‘മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥപോലെ വിചിത്രം.’ എന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന, എനിക്ക് പൂര്‍ണ്ണതൃപ്തി നല്‍കിയ ഒരു കഥാപാത്രമാണ് ബെത്ലഹേം ഡെന്നിസ്. മാന്ത്രികത കാട്ടുന്ന അനാഥനായ കോടീശ്വരനെക്കാളുപരി മനുഷ്യസ്‌നേഹിയായ ഡെന്നിസിനെ അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. എന്നാണ് താരം ഇന്‍ സ്‌റ്റൈല്‍ കുറിച്ചത് . ഒപ്പം സിനിമയുടെ ചില ഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രഞ്ജിത്ത് തിരക്കഥ ഒരുക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 1998ല്‍ ആണ് റിലീസ് ചെയ്തത്. അന്ന് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന ഒട്ടുമിക്ക താരങ്ങളും ഈ സിനിമയുടെ ഭാഗമായിട്ടുണ്ട് . ചിത്രത്തിലും ഗാനം ഇന്നും ഹിറ്റാണ്. മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളാണ് ഇതിലെത് എല്ലാം.

 

 

Anusha

Recent Posts

ശിവാനിയുടെ അവസ്ഥ ജാസിമിന് ഉണ്ടാകുമോ? തമിഴ് ബിഗ് ബോസിൽ ബാല എന്ന ആൺസുഹൃത്തുമായി ശിവാനി കാണിച്ചു കൂട്ടിയതിന് ശിവാനിയുടെ അമ്മ പ്രതികരിച്ചത് പോലെ ജാസ്മിന്റെ മാതാപിതാക്കൾ പ്രതികരിക്കുമോ?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി ടാസ്ക് ആണ് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ…

27 mins ago

ടർബോ സിനിമയിൽ മമ്മൂട്ടി ധരിച്ച ചെരുപ്പിന്റെ വില പുറത്ത്, സാധാരണക്കാരന് ഈ പണം കൊണ്ട് 70 ചെരുപ്പുകൾ വരെ വാങ്ങാം

മലയാളം സിനിമയിലെ ആണ് മമ്മൂട്ടി എന്നു വേണമെങ്കിൽ പറയാം. പ്രായം 75ന് അടുത്തെത്തിയെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിൻറെ ഫാഷൻ സെൻസ് യുവാക്കളെ…

42 mins ago

60 കോടി എന്ന ലിയോ ഓവർസീസ് റൈറ്റ്സ് മറികടന്ന് തമിഴിലെ മറ്റൊരു കൊച്ചു ചിത്രം, തമിഴ് ബോക്സ് ഓഫീസിലെ വിജയ്‌യുടെ ആധിപത്യം അവസാനിക്കുന്നു?

ഇന്ത്യൻ സിനിമകളിലെ ഏറ്റവും വലിയ ഇൻഡസ്ട്രികളിൽ ഒന്നാണ് തമിഴ് ഫിലിം ഇൻഡസ്ട്രി. സമീപകാലത്ത് വലിയ കുതിപ്പ് ആണ് ഈ ഇൻഡസ്ട്രി…

1 hour ago

നസ്ലനെ കുറിച്ച് കുരുതി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ സത്യമായി, പൃഥ്വിരാജ് ശരിക്കും ജ്യോതിഷം പഠിച്ചിട്ടുണ്ടോ എന്ന് പ്രേക്ഷകർ

മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നായകൻ ആയിട്ടും സഹനടൻ ആയിട്ടും വില്ലൻ ആയിട്ടും ഏതു വേഷവും ചെയ്യാൻ ഒരു…

1 hour ago

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

4 hours ago