World

ഹമാസ് സൈനിക മേധാവിയുടെ പിതാവിന്റെ വീട് ബോംബിട്ട് തകര്‍ത്ത് ഇസ്രയേല്‍; 450 ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും ഇസ്രയേല്‍ സൈന്യം

ടെല്‍ അവീവ്: ഹമാസ് സൈനിക മേധാവി മുഹമ്മദ് ദെയ്ഫിയുടെ പിതാവിന്റെ വീട് ബോംബിട്ട് തകര്‍ത്ത് ഇസ്രയേല്‍. ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം. ടൈംസ് ഓഫ് ഇസ്രയേല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

- Advertisement -

ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ സൂത്രധാരനാണെന്ന് കരുതപ്പെടുന്ന വ്യക്തിയാണ് മുഹമ്മദ് ദെയ്ഫ്. അതേസമയം ഇസ്രയേല്‍ സേനയുടെ വ്യോമാക്രമണം തുടരുകയാണ്.

ഇസ്രയേല്‍ സേന ഗാസ മുനമ്പിലെ അല്‍ ഫുഖ്‌റാന്‍ പ്രദേശത്തുള്ള 200-ലധികം ഹമാസ് കേന്ദ്രങ്ങള്‍ ബുധനാഴ്ച രാവിലെ തകര്‍ത്തു. ഒരു ദിവസം തന്നെ മൂന്ന് വ്യോമാക്രമണങ്ങളാണ് പ്രദേശത്ത് ഇസ്രയേല്‍ നടത്തിയത്.

ആക്രമണങ്ങളില്‍ മൊത്തം 450 ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് എക്‌സിലൂടെ അറിയിച്ചു.

അതേസമയം ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടലില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച മുതല്‍ ഇതുവരെ 169 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

1500 ഹമാസുകാരുടെ മൃതദേഹങ്ങള്‍ ഇസ്രയേലില്‍നിന്ന് കണ്ടെത്തിയെന്നാണ് ഇസ്രയേലി സൈന്യം പറയുന്നത്.

അതേസമയം ഗാസയില്‍ 900 പേര്‍ കൊല്ലപ്പെട്ടുവെന്നും 4600 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍.

 

 

Abin Sunny

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

2 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

2 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

9 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

14 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

24 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago