നടന് കൃഷ്ണകുമാറും അദ്ദേഹത്തിന്റെ കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവരുടെ വീട്ടിലെ കുഞ്ഞു സന്തോഷം പോലും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട് . അതിനാല്‍ തന്നെ ഇന്ന് കൃഷ്ണകുമാര്‍ കുടുംബത്തിലെ എല്ലാവരെയും പ്രേക്ഷകര്‍ക്ക് പരിചയമാണ്. കൃഷ്ണകുമാറിന്റെ മൂന്നു മക്കളും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അഹാന കൃഷ്ണ , ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ, ഇവരാണ് സിനിമയിലെത്തിയത്. ഇതില്‍ ഇളയമകള്‍ ഹന്‍സിക ചേച്ചി അഹാനയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം.
ഏറ്റവും ഒടുവില്‍ ഇഷാനി ആണ് സിനിമയില്‍ എത്തിയിരുന്നത്, മമ്മൂട്ടി ചിത്രം വണ്ണിലൂടെ ആയിരുന്നു ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം താരം ചെയ്തത്. ഇഷാനിയുടെ അഭിനയം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു , ഇനിയും സിനിമയില്‍ സജീവമാകാനാണോ തീരുമാനമെന്ന് സിനിമ കണ്ട് ആരാധകര്‍ ചോദിച്ചിരുന്നു. മക്കള്‍ക്ക് എല്ലാം അഭിനയത്തോടെ ഏറെ താല്പര്യം ഉണ്ടെന്ന് കൃഷ്ണകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇഷാനിയുടെതായി പുറത്തുവന്ന ചില ചിത്രങ്ങള്‍ കണ്ട് , സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഇഷാനിയുടെ പുത്തന്‍ മേക്കോവര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മൂന്നുമാസം കൊണ്ട് 10 കിലോ ശരീരഭാരം കൂട്ടി ഇഷാനിയുടെ വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജിമ്മില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. 41 കിലോ ശരീരഭാരത്തില്‍ നിന്നുമാണ് താരം 51 കിലോയില്‍ എത്തിയത്. ‘അനിമല്‍ ഫ്ലോ’ എന്ന വര്‍ക്കൗട്ട് ആണ് താരം ചെയ്തത്. മൃഗങ്ങളുടെ ശരീര ചലനങ്ങള്‍ അനുകരിച്ച് വ്യായാമം ചെയ്യുന്നതാണ് ‘അനിമല്‍ ഫ്ലോ’ യിലൂടെ ചെയ്യുന്നതെന്ന് ഇഷാനി പറയുന്നു.
വണ്ണം വെക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു ഇഷാനി. ദിവസവും കഞ്ഞി കുടിച്ചാല്‍ വണ്ണം വെക്കും എന്ന് കേട്ടപ്പോള്‍ ആ വഴിയും താരം ഒന്ന് പരീക്ഷിച്ചിരുന്നു. പിന്നീട് നിര്‍ത്താതെയുള്ള വര്‍ക്കൗട്ട് അതുപോലെ കഴിക്കുന്ന ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെയാണ് ഇഷാനി വണ്ണം വയ്ക്കാന്‍ തുടങ്ങിയത്. തന്റെ യൂട്യൂബ് ചാനല്‍ വഴി ഇതിനെക്കുറിച്ച് വിശദമായി തന്നെ ഇഷാനി പറയുന്നുണ്ട്.