ബോളിവുഡ് നടന് ഇഷാന് ഖട്ടാറിന്റെ ബൈക്ക് പ്രേമം പരസ്യമാണ്. ഇപ്പോഴിതാ ഇഷാന് ഖട്ടാറിന്റെ ബൈക്ക് ശേഖരത്തിലേക്ക് പുതിയൊരെണ്ണം കൂടി എത്തിയിരിക്കുകയാണ്. ട്രയംഫ് സ്പീഡ് ട്വിന്‍ എന്ന ബൈക്കാണ് ഇഷാന്റെ ഗ്യാരേജില്‍ പുതിയതായി എത്തിയിരിക്കുന്നത്. 11.09 ലക്ഷം രൂപയാണ് ഈ ബാക്കിന്റെ വില. ബോളിവുഡ് താരവും ഇഷാന്റെ സഹോദരനുമായ ഷാഹിദ് കപൂര്‍ ഹെല്‍മറ്റ് സമ്മാനമായി നല്കി.
സ്പീഡി ഗോണ്‍സാലെസ് എന്നാണ് വാഹനത്തിന് ഇഷാന് ഖട്ടാര്‍ നല്‍കിയിരിക്കുന്ന പേര്. ബൈക്കിനൊപ്പമുള്ള ചിത്രങ്ങള്‍ ഇഷാന് ഖട്ടാന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഹെല്‍മറ്റ് സമ്മാനമായി നല്‍കിയത് ഷാഹിദ് കപൂറാണെന്ന കാര്യം ഇഷാന് ഖട്ടാര്‍ സൂചിപ്പിച്ചിട്ടുണ്ട്.
2021ലാണ് ട്രയംഫ് സ്പീഡ് ട്വിന്‍ ബൈക്കിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചത്. ലുക്കിലുള്ള മാറ്റത്തിനൊപ്പം പുതിയ സസ്പെന്ഷന്, പുതുമയുള്ള വീല്‍, ബ്രേക്കിംഗ് സംവിധാനം തുടങ്ങിയവയില്‍ മാറ്റം വരുത്തിയിരുന്നു. മുന്നില്‍ മാര്സോചി ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്കുമാണ് ഈ ബൈക്കിന്റെ യാത്ര കൂടുതല്‍ കംഫര്‍ട്ടബിള്‍ ആക്കുന്നത്.